കേരളം

kerala

ETV Bharat / bharat

സമരങ്ങൾക്ക് പിന്തുണ: സംസ്ഥാനങ്ങളില്‍ യോഗം നടത്താനൊരുങ്ങി കർഷക സംഘടനകൾ - farmers protest

മാർച്ച് ഒന്ന് മുതലാണ് പിന്തുണ തേടി രാകേഷ് ടിക്കായത്ത് പര്യടനം ആരംഭിക്കുന്നത്.

കർഷക സംഘടനകൾ  കർഷക സമരം  Rakesh Tikait  drum up support for farmers protest  farmers protest  രാകേഷ് ടിക്കയത്ത്
സമരങ്ങൾക്ക് പിന്തുണ തേടി സംസ്ഥാനങ്ങൾ തോറും യോഗം നടത്താനൊരുങ്ങി കർഷക സംഘടനകൾ

By

Published : Feb 28, 2021, 9:58 AM IST

ഗാസിയാബാദ്: കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ തേടി വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്താനൊരുങ്ങി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കയത്ത്. മാർച്ച് ഒന്ന് മുതലാണ് ടിക്കയത്ത് പര്യടനം ആരംഭിക്കുന്നത്.

ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ കർഷക യോഗങ്ങൾ നടക്കുത്തുമെന്നും ഭാരതീയ കിസാൻ യൂണിയന്‍റെ ദേശീയ വക്താവ് അറിയിച്ചു. ഇത് കൂടാതെ ഉത്തർപ്രദേശിലും യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് മാധ്യമ വക്താവ് ധർമേന്ദ്ര മാലിക് പറഞ്ഞു. 20, 21, 22 തിയതികളിൽ കർണാടകയിൽ യോഗങ്ങൾ ചേരും. അതേസമയം, മാർച്ച് ആറിന് തെലങ്കാനയിൽ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അനുമതി ലഭിച്ചിട്ടില്ലെന്നും ധർമേന്ദ്ര മാലിക് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ നടപ്പാക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും വിളകൾക്ക് താങ്ങുവില ഉറപ്പുനൽകുന്ന പുതിയ നിയമം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകരാണ് നവംബർ മുതൽ ഡൽഹി അതിർത്തികളായ തിക്രി, സിങ്കു, ഗാസിപൂർ എന്നിവിടങ്ങളിൽ സമരം നടത്തുന്നത്. ഗാസിപൂരിലെ പ്രതിഷേധത്തിന് രാകേഷ് ടിക്കയത്താണ് നേതൃത്വം നൽകുന്നത്. പ്രതിഷേധിക്കുന്ന കർഷക സംഘടനകളുമായി 11 തവണ കേന്ദ്രം ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

ABOUT THE AUTHOR

...view details