ജയ്പൂർ: കേന്ദ്രം കാർഷിക നിയമങ്ങൾ റദ്ദാക്കിയില്ലെങ്കിൽ 40 ലക്ഷം ട്രാക്ടറുകളിൽ കർഷകർ പാർലമെന്‍റിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരതീയ കിസാൻ യൂണിയന്‍ നേതാവ് രാകേഷ് തിക്കായത്ത്. രാജസ്ഥാനിലെ സിക്കറിൽ നടന്ന കർഷക റാലിയിൽ സംസാരിക്കുകയായിരുന്നു രാകേഷ് തിക്കായത്ത്.
കാർഷിക നിയമങ്ങൾ; കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി രാകേഷ് തിക്കായത്ത് - കാർഷിക നിയമങ്ങൾ
കൃഷിക്കാർക്ക് താങ്ങു വില ഉറപ്പാക്കിക്കൊണ്ട് പുതിയ നിയമം നടപ്പാക്കണമെന്നും തിക്കൈത്ത് ആവശ്യപ്പെട്ടു.
രാകേശ് തിക്കൈത്ത്
കൃഷിക്കാർക്ക് താങ്ങു വില ഉറപ്പാക്കിക്കൊണ്ട് പുതിയ നിയമം നടപ്പാക്കണമെന്നും തിക്കായത്ത് ആവശ്യപ്പെട്ടു. പുതിയ കാർഷിക നിയമങ്ങൾക്കെതിരായ ആവശ്യങ്ങളോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിൽ പ്രതിഷേധിക്കുന്ന കർഷകർ പശ്ചിമ ബംഗാളിലേക്ക് പ്രക്ഷോഭം നടത്തുമെന്ന് തിക്കായത്ത് ഫെബ്രുവരി 18ന് ഹരിയാനയിലെ ഖരക് പുനിയയിലെ മഹാ പഞ്ചായത്തിൽ പറഞ്ഞിരുന്നു.