ഇൻഡോർ: കർഷക നേതാവ് രാകേഷ് ടിക്കായത്തിന് വധഭീഷണി സന്ദേശം അയച്ച കേസിൽ ഉത്തരാഖണ്ഡ് സ്വദേശി പിടിയിൽ. ഉത്തരാഖണ്ഡിലെ കരൺ പ്രയാഗ് സ്വദേശി സുരേന്ദ്ര റാവത്താണ് അറസ്റ്റിലായത്. എന്നാൽ താൻ മദ്യലഹരിയിലാണ് ടിക്കായത്തിന് ഫോൺ ചെയ്‌തതെന്നും തന്‍റെ പ്രവർത്തിയിൽ ക്ഷമ ചോദിക്കുന്നുവെന്നും പൊലീസിന് എഴുതി നൽകി.
വധഭീഷണിയും അസഭ്യവർഷം നടത്തിയും ശനിയാഴ്‌ച രാത്രിയിൽ രണ്ട് തവണയാണ് ടിക്കായത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. ടിക്കായത്തിന്‍റെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട കൗശംബി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നിതിൻ ശർമ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.