ചണ്ഡിഗഡ്:ഫെബ്രുവരി 20 ന് കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ജനങ്ങളുടെ പിന്തുണ തേടുമെന്ന് കർഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത്. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കർഷകർ പ്രക്ഷോഭത്തിന് പിന്തുണ നൽകുന്നുണ്ടെന്നും ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ രാകേഷ് പറഞ്ഞു.
കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും പിന്തുണ തേടി കർഷക സംഘടനകൾ - രാകേഷ് ടിക്കായത്ത്
കാപ്പ് നേതാക്കളുമായി അമിത് ഷാ നടത്തിയ ചർച്ചകളെക്കുറിച്ചും ടിക്കായത്ത് സംസാരിച്ചു. കാപ്പ് പഞ്ചായത്തുകളിലും സർക്കാരിന്‍റെ പുതിയ നയങ്ങളാൽ കഷ്ടത അനുഭവിക്കുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
![കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും പിന്തുണ തേടി കർഷക സംഘടനകൾ rakesh tikait in hisar rakesh tikait on farmer protest Kisan Mahapanchayat local body elections in Haryana Assembly polls in West Bengal farmers protest ചണ്ഡിഗഡ് കർഷക സംഘടനകൾ കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് രാകേഷ് ടിക്കായത്ത് കാപ്പ് പഞ്ചായത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10689373-401-10689373-1613720946174.jpg)
കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും പിന്തുണ തേടി കർഷക സംഘടനകൾ
കാപ്പ് നേതാക്കളുമായി അമിത് ഷാ നടത്തിയ ചർച്ചകളെക്കുറിച്ചും ടിക്കായത്ത് സംസാരിച്ചു. കാപ്പ് പഞ്ചായത്തുകളിലും സർക്കാരിന്‍റെ പുതിയ നയങ്ങളാൽ കഷ്ടത അനുഭവിക്കുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നേതാക്കന്മാരെ തെരഞ്ഞെടുക്കേണ്ടത് ജനങ്ങളാണെന്നും അതുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഹരിയാനയിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.