കേരളം

kerala

ETV Bharat / bharat

പാർലമെന്‍റില്‍ കാർഷിക ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് രാകേഷ് ടിക്കായത്ത് - കാർഷിക ഗവേഷണ കേന്ദ്രം

വിളകളുടെ നിരക്ക് നിർണ്ണയിക്കാൻ പാർലമെന്‍റ് പരിസരത്ത് കാർഷിക ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്

Rakesh Tikait demands establishment of agri research centre in Parliament  Rakesh Tikait  agri research centre in Parliament  agri research centre  Parliament  പാർലമെന്‍റില്‍ കാർഷിക ഗവേഷണ കേന്ദ്രം സ്ഥാപിക്കണം; രാകേഷ് ടിക്കായത്ത്  പാർലമെന്‍റില്‍ കാർഷിക ഗവേഷണ കേന്ദ്രം സ്ഥാപിക്കണം  രാകേഷ് ടിക്കായത്ത്  പാർലമെന്‍റ്  കാർഷിക ഗവേഷണ കേന്ദ്രം  ഭാരതീയ കിസാൻ യൂണിയൻ
പാർലമെന്‍റില്‍ കാർഷിക ഗവേഷണ കേന്ദ്രം സ്ഥാപിക്കണം; രാകേഷ് ടിക്കായത്ത്

By

Published : Feb 24, 2021, 8:43 PM IST

ഖാസിപൂർ: വിളകളുടെ നിരക്ക് നിർണയിക്കാൻ പാർലമെന്‍റ് പരിസരത്ത് കാർഷിക ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. കർഷകരുടെ പ്രതിഷേധത്തോടെ രാഷ്ട്രീയ പാർട്ടികൾക്ക് ഇപ്പോൾ എല്ലാ തെരഞ്ഞെടുപ്പുകളിലും കർഷകക്ഷേമത്തെ ഉൾപ്പെടുത്തേണ്ടിവരുമെന്നും കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം പാര്‍ലമെന്‍റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്‍റ് മാര്‍ച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും ടിക്കായത്ത് അറിയിച്ചിരുന്നു. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ പാര്‍ലമെന്‍റ് വളയും. നാല് ലക്ഷമല്ല, 40 ലക്ഷം ട്രാക്ടറുകള്‍ അവിടെയുണ്ടാവും. അതിന്‍റെ തീയതി കര്‍ഷക സംഘടനകള്‍ പിന്നീട് തീരുമാനിക്കുമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details