ന്യൂഡൽഹി:ആം ആദ്‌മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെ സസ്‌പെൻഷൻ പ്രമേയം അവസാനിച്ചു (rajya sabha restore suspension of raghav chadha). മാധ്യമങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിപ്പിക്കുന്ന വസ്‌തുതകൾ അവതരിപ്പിച്ചതിന് എഎപി എംപി രാഘവ് ഛദ്ദ കുറ്റക്കാരനാണെന്ന് രാജ്യസഭയുടെ പ്രിവിലേജസ് കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി (RS panel holds Raghav Chadha guilty). ഓഗസ്റ്റ് 11 നാണ് രാജ്യസഭയില്‍ നിന്നും രാഘവ് ഛദ്ദയെ സസ്‌പെൻഡ് ചെയ്‌തത്.
രാഘവ് ഛദ്ദയുടെ സസ്‌പെൻഷൻ പ്രമേയം അവസാനിപ്പിച്ച് സഭാ നടപടികളിൽ പങ്കെടുക്കാൻ അനുവദിച്ചു. നിർദ്ദിഷ്‌ട തെരഞ്ഞെടുപ്പ് പാനലിൽ അംഗങ്ങളുടെ സമ്മതമില്ലാതെ പേരുകൾ ചേർത്തതിനും ഛദ്ദ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സസ്‌പെൻഷൻ അവസാനിപ്പിക്കാനുള്ള പ്രമേയം ബിജെപി അംഗം ജിവിഎൽ നരസിംഹ റാവു സഭയിൽ അവതരിപ്പിച്ചു.
പ്രമേയത്തിന് മുന്നോടിയായി, രാജ്യസഭാ ചെയർമാൻ ജഗ്‌ദീപ് ധൻഖർ കമ്മിറ്റി ആഴത്തിലുള്ള പരിശോധനയ്‌ക്കൊടുവില്‍ ആരോപണങ്ങളില്‍ രാഘവ് ഛദ്ദ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി പറഞ്ഞു.
'അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിപ്പിക്കുന്ന വസ്‌തുതകൾ ബോധപൂർവം അവതരിപ്പിച്ചു, കൗൺസിൽ നടപടികളെ തെറ്റായി വ്യാഖ്യാനിച്ചു, രാജ്യസഭാ ചെയർമാന്‍റെ അധികാരത്തെ അവഹേളിക്കുകയും ചെയ്‌തതായി റിപ്പോർട്ട് വായിച്ചുകൊണ്ട് രാജ്യസഭാ ചെയർമാൻ ധനഖർ പറഞ്ഞു. അംഗങ്ങളുടെ സമ്മതമില്ലാതെ നിർദിഷ്‌ട തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ അംഗങ്ങളുടെ പേരുകൾ ചേർത്തെന്ന ആരോപണത്തിലും ഛദ്ദ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായും ചെയർമാൻ പറഞ്ഞു.