ന്യൂഡൽഹി : ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ രാജ്യസഭയും ലോക്‌സഭയും രാവിലെ 11 മുതൽ ഒരേസമയം പ്രവർത്തിച്ചേക്കും. രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. മാർച്ച് 14 മുതൽ ഏപ്രിൽ എട്ട് വരെയാണ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഭാഗം ആരംഭിക്കുക.
ജനുവരി 31മുതൽ ഫെബ്രുവരി 11 വരെയായിരുന്നു ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം നടന്നത്. ആദ്യ ഭാഗത്തിൽ രണ്ട് ഷിഫ്‌റ്റുകളായി രാജ്യസഭ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയും, ലോക്‌സഭ 4 മുതൽ 9 വരെയുമാണ് കൂടിയിരുന്നത്. ഫെബ്രുവരി ഒന്നിനായിരുന്നു കേന്ദ്ര ബജറ്റ് അവതരണം.