ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിയറ്റ്നാമീസ് കൗണ്ടർ ജനറൽ എൻഗോ സുവാൻ ലിച്ചുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രവും തന്ത്രപരമായ പങ്കാളിത്തവും സൗഹൃദവും വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു.
ഇന്ത്യ-വിയറ്റ്നാം പ്രതിരോധമന്ത്രിമാർ ഉഭയകക്ഷി ചർച്ച നടത്തി - ന്യൂഡൽഹി
വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചർച്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രവും തന്ത്രപരമായ പങ്കാളിത്തവും സൗഹൃദവും വർധിപ്പിക്കാൻ തീരുമാനമായി.
ഇന്ത്യ-വിയറ്റ്നാം പ്രതിരോധമന്ത്രിമാർ ഉഭയകക്ഷി ചർച്ച നടത്തി
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ഗണ്യമായി വർധിച്ചുവെന്ന് ട്വിറ്ററിലൂടെ സിംഗ് കുറിച്ചു. വീഡിയോ കോൺഫറൻസ് വഴി സുഹൃത്തും വിയറ്റ്നാമീസ് കൗണ്ടർ ജനറലുമായ എൻഗോ സുവാൻ ലിച്ചുമായി ഫലപ്രദമായ ആശയവിനിമയം നടത്തി, ”സിംഗ് ട്വീറ്റ് ചെയ്തു. സമഗ്രവും തന്ത്രപരമായ പങ്കാളിത്തവും സൗഹൃദവും വർധിപ്പിക്കുന്നതിനുള്ള വഴികൾ ഞങ്ങൾ ചർച്ച ചെയ്തു. ഞങ്ങളുടെ പ്രതിരോധ സഹകരണം ഗണ്യമായി വർധിപിക്കാൻ തീരുമാനിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.