ന്യൂഡൽഹി : കൊവിഡ് വ്യാപനം തടയാൻ ഇരു രാജ്യങ്ങളും സ്വീകരിച്ച് വരുന്ന നടപടികള്‍ സംബന്ധിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഓസ്‌ട്രേലിയൻ പ്രതിരോധമന്ത്രി പീറ്റർ ഡട്ടനുമായി ആശയവിനിമയം നടത്തി. ട്വിറ്ററിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്‌മള ബന്ധത്തെ അടിവരയിട്ട് അവതരിപ്പിച്ച സിങ് കാൻബെറയുമായുള്ള പങ്കാളിത്തത്തിൽ പൂർണ പ്രതിബദ്ധത പുലർത്തുമെന്നും അറിയിച്ചു. കൂടാതെ കൊവിഡിനെതിരായ പോരാട്ടത്തിൽ ഓസ്‌ട്രേലിയൻ സായുധ സേന ഇന്ത്യയെ പൂർണഹൃദയത്തോടെ പിന്തുണയ്‌ക്കുന്നത് ശ്രദ്ധേയമാണെന്നും പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു.
കൊവിഡ് : ഓസ്‌ട്രേലിയൻ പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിങ് - 2+2 ഡയലോഗ്
ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്‌മള ബന്ധം അടിവരയിട്ട് അവതരിപ്പിച്ച രാജ്നാഥ് സിങ് കാൻബെറയുമായുള്ള പങ്കാളിത്തത്തിൽ പൂർണ പ്രതിബദ്ധത പുലർത്തുമെന്നും അറിയിച്ചു.
![കൊവിഡ് : ഓസ്‌ട്രേലിയൻ പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിങ് Rajnath Singh talks to his Australian counterpart Rajnath Singh talks to Peter Dutton Peter Dutton Rajnath Singh കൊവിഡ് പ്രതിരോധം കൊവിഡ് ഓസ്‌ട്രേലിയൻ പ്രതിരോധമന്ത്രിയുമായി രാജ്‌നാഥ് സിങ് ചർച്ച നടത്തി ഓസ്‌ട്രേലിയൻ പ്രതിരോധമന്ത്രി ഓസ്‌ട്രേലിയ Australia രാജ്‌നാഥ് സിങ് Union Defense Minister Rajnath Singh Union Defense Minister Australian Minister for Defence പീറ്റർ ഡട്ടൻ ക്വാഡ് quad 2+2 ഡയലോഗ് 2+2 Dialogue](https://etvbharatimages.akamaized.net/etvbharat/prod-images/768-512-01:07:28:1622533048-akvlbda-hbvhbshkdbahj-kpqkjao-0106newsroom-1622532953-527.jpg)
Also Read:സ്‌പുട്‌നിക് ലൈറ്റ് വാക്സിൻ പലസ്തീൻ പ്രദേശങ്ങളിൽ ഉപയോഗിക്കാൻ അനുമതി
ഓസ്‌ട്രേലിയയുമായുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം നടപ്പാക്കുന്നതിൽ ഇന്ത്യ പൂർണമായും പ്രതിജ്ഞാബദ്ധമാണ്. മന്ത്രിതലത്തിൽ 2+2 ഡയലോഗ് എത്രയും വേഗം വിളിച്ചുകൂട്ടാൻ ഇരുപക്ഷവും ഉറ്റുനോക്കുന്നതായും ട്വീറ്റിൽ സിങ് പറഞ്ഞു. അമേരിക്കയ്‌ക്കും ജപ്പാനും പുറമെ ഇന്ത്യയും ഓസ്‌ട്രേലിയയും ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് (ക്വാഡ്) സുരക്ഷാസഖ്യത്തിന്‍റെ ഭാഗമാണ്. നയതന്ത്ര ഇടപെടലുകൾക്കൊപ്പം സൈനിക, നാവിക പ്രവർത്തനങ്ങളിലും ക്വാഡ് രാജ്യങ്ങൾ ഏർപ്പെടുന്നു. നാവിഗേഷൻ സ്വാതന്ത്ര്യം, നിയമാധിഷ്‌ഠിത ക്രമം എന്നിവയാണ് സഖ്യത്തിന്‍റെ പ്രധാന തത്വം.