ന്യൂഡല്‍ഹി: കൊവിഡിന് മരുന്ന് കണ്ടുപിടിച്ച ഡിഫന്‍സ് റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനെ (ഡിആര്‍ഡിഒ) അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഡിആർഡിഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി, മരുന്ന് നിർമ്മാണത്തിൽ ഏർപ്പെട്ട ശാസ്ത്രജ്ഞർ, ഡോക്ടർമാർ എന്നിവരെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു. രാജ്യത്തിന് ആവശ്യമുള്ളപ്പോഴെല്ലാം ഡിആര്‍ഡിഒ സഹായത്തിന് എത്തിയിട്ടുണ്ടെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. ഈ മരുന്ന് രാജ്യത്തിന് പുതിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് മരുന്ന് ഔദ്യോഗികമായി പുറത്തിറക്കിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എന്നിവരാണ് മരുന്ന് പുറത്തിറക്കിയത്. ഡൽഹിയിലെ ആശുപത്രികൾക്ക് 10,000 ഡോസ് മരുന്ന് ആദ്യഘട്ടത്തിൽ വിതരണം ചെയ്യും.