ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മുതിർന്ന പ്രതിപക്ഷ നോതാക്കാളായ ശരദ് പവാർ, എകെ ആന്‍റണി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രാജ്‌നാഥ് സിംഗിന്‍റെ ഒദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. എൻസിപി അധ്യക്ഷൻ ശരദ് പവാറും മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയും പ്രതിരോധമന്ത്രിമാരായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ശരദ് പവാറിനെയും എകെ ആന്‍റണിയെയും കണ്ടു - മുൻ പ്രതിരോധ മന്ത്രി എകെ ആന്‍റണി
പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സിങ് ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്
പ്രതിരോധമന്ത്രി രാജ്നാഫ് സിംഗ് ശരത് പവാറിനെയും എകെ ആന്‍റണിയെയും കണ്ടു
പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സിങ് ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. ലോക്‌സഭയിലെ ബിജെപിയുടെ ഉപനേതാവാണ് രാജ്‌നാഥ് സിങ്. കഴിഞ്ഞ ദിവസം ബിജെപി രാജ്യസഭ കക്ഷി നേതാവ് പീയൂഷ് ഗോയൽ പവാറിനെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും സന്ദർശിച്ചിരുന്നു.
Also read: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരം സോണിയാ ഗാന്ധി തീരുമാനിക്കും: ഹരീഷ് റാവത്ത്