ന്യൂഡൽഹി: ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായത്തിന് അംഗീകാരം നല്‍കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസ് (ഐ-ഡെക്‌സ്) - പ്രതിരോധ ഇന്നൊവേഷൻ ഓർഗനൈസേഷൻ (ഡിഐഒ) എന്നിവയ്ക്ക് കീഴില്‍ വരുന്ന 300 ഓളം ചെറുകിട സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, റിസർച്ച് ആന്‍ഡ് ഡവലപ്മെന്‍റ് (ആർ & ഡി) ഇൻസ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയവയ്ക്കാണ് സാമ്പത്തിക സഹായം ലഭിയ്ക്കുക. അടുത്ത അഞ്ച് വർഷത്തേക്ക് 498.8 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
ഐഡെക്‌സ് നെറ്റ്‌വര്‍ക്ക് സ്ഥാപിയ്ക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ സാമ്പത്തിക ഫണ്ട് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഡിഫന്‍സ് പ്രൊഡക്ഷനാണ് നല്‍കുന്നത്. ഡിഐഒ സംരംഭകര്‍ക്ക് ഇന്ത്യന്‍ ഡിഫന്‍സ് പ്രൊഡക്ഷന്‍ ഇന്‍ഡസ്ട്രിയുമായി സംവദിയ്ക്കാനുള്ള അവസരങ്ങള്‍ ഒരുക്കും.