ന്യൂഡൽഹി:പശ്ചിമബംഗാളിൽ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ബി.ജെ.പിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുന്നതോടെ അസമിൽ എൻ.ഡി.എ വീണ്ടും വിജയിക്കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിലെ ഉയർന്ന പോളിങ് ഓരോ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പി മികച്ച വിജയം കൈവരിക്കുമെന്നും ബി.ജെ.പി സർക്കാർ രൂപീകരിക്കാനുള്ള സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും, എൻഡിഎ അസം നിലനിർത്തും: രാജ്‌നാഥ് സിംഗ് - Assam election
കേരളത്തിലും ബി.ജെ.പിയുടെ സീറ്റ് വർധിക്കുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു
ശനിയാഴ്‌ചയാണ് ഇരുസംസ്ഥാനങ്ങളിലെയും ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അസമിൽ 77 ശതമാനവും പശ്ചിമ ബംഗാളിൽ 80 ശതമാനവും പോളിങ്ങാണ് ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഭരണ കക്ഷിയായ തൃണമൂൽ കോൺഗ്രസ് ജനങ്ങൾക്കിടയിൽ ഭീകരതയുടെ ഭരണം സൃഷ്‌ടിച്ചുവെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു. അതേ സമയം അസമിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയൊന്നുമില്ലെന്നും കൂടുതൽ സീറ്റുകൾ നേടി എൻ.ഡി.എ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലും ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സീറ്റ് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് ബി.ജെ.പി പന്തുടരുന്നതെന്ന പ്രതിപക്ഷ ആരോപണം രാജ്‌നാഥ് സിംഗ് തള്ളിക്കളഞ്ഞു. തങ്ങൾ നീതിയുടെയും മാനവികതയുടെയും രാഷ്‌ട്രീയമാണ് പിന്തുടരുന്നതെന്നും എന്നാൽ എൽ.ഡി.എഫ്, യു.ഡി.എഫ്, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ സമൂഹത്തെ ഭിന്നിപ്പിക്കുന്ന രാഷ്‌ട്രീയമാണ് പിന്തുടരുന്നതെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു.