ന്യൂഡൽഹി: പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. 2019ൽ പുൽവാമയിലുണ്ടായ ആക്രമണിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ ത്യാഗം രാജ്യം മറക്കില്ലെന്നും സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും രാജ്‌നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു.
പുൽവാമ ആക്രമണത്തിന് മൂന്നാണ്ട്; സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്‌നാഥ് സിങ് - pulwama terror attack updates
പുൽവാമ ഭീകരാക്രമണത്തിൽ 76-ാം ബറ്റാലിയനിലെ 40 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
പുൽവാമ ആക്രമണത്തിന് മൂന്നാണ്ട്; സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്‌നാഥ് സിങ്
ഫെബ്രുവരി 14നാണ് ജമ്മു കശ്‌മീരിലെ പുൽവാമയിൽ സിആർപിഎഫിന്‍റെ വാഹന വ്യൂഹത്തിലേക്ക് ജെയ്‌ഷെ ഇ മുഹമ്മദ് ആക്രമണം നടത്തിയത്. 76-ാം ബറ്റാലിയനിലെ 40 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ബാലാകോട്ട് വ്യോമാക്രമണം നടത്തി പുൽവാമ ആക്രമണത്തിന് ഇന്ത്യ മറുപടി നൽകിയിരുന്നു.
READ MORE:പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് അക്ഷയ് കുമാറിന്‍റെ ഹൃദയസ്‌പര്‍ശിയായ കുറിപ്പ്