ന്യൂഡല്‍ഹി: ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന്‍റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി പ്രബൊവോ സുബിയാന്‍റോയുമായി ടെലിഫോണിക് സംഭാഷണം നടത്തി. ഉഭയകക്ഷി പ്രതിരോധത്തിന്‍റെയും സുരക്ഷാ സഹകരണത്തിന്‍റെയും വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ചര്‍ച്ചകള്‍ നടന്നു. ചർച്ചകള്‍ ഫലപ്രദവും പ്രാധാന്യമർഹിക്കുന്നതുമാണെന്ന് സിംഗ് വിശേഷിപ്പിച്ചു.
ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രിയുമായി സംഭാഷണം നടത്തി രാജ്‌നാഥ് സിംഗ് - രാജ്‌നാഥ് സിംഗ് വാര്‍ത്തകള്‍
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള പ്രതിരോധവും സുരക്ഷാ സഹകരണവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രത്യേകിച്ച് സമുദ്ര മേഖലയിൽ മുന്നേറ്റത്തിലാണെന്ന് പ്രബൊവോ സുബിയാന്‍റോയുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു
രാജ്‌നാഥ് സിംഗ്
'ഇന്തോനേഷ്യ പ്രതിരോധമന്ത്രി ജനറൽ പ്രബൊവോ സുബിയാന്‍റോയോട് സംസാരിച്ചു. ഉഭയകക്ഷി പ്രതിരോധ ഇടപെടലുകളെക്കുറിച്ച് ഫലപ്രദവും സാരമായതുമായ ചർച്ചകൾ ഞങ്ങൾ നടത്തി, സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന്‍റെ ഭാഗമായി ഇന്തോനേഷ്യയുമായുള്ള പ്രതിരോധ ഇടപെടലുകൾ വർധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള പ്രതിരോധവും സുരക്ഷാ സഹകരണവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രത്യേകിച്ച് സമുദ്ര മേഖലയിൽ മുന്നേറ്റത്തിലാണ്' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.