ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്‌ക്കെതിരെ ഡിഎംകെ നേതാവ് എ.രാജയുടെ പരാമർശത്തെ അപലപിച്ച് ബിജെപി നേതാവ് രാജ്നാഥ് സിങ്. രാജ്യത്തെ മുഴുവന്‍ സഹോദരിമാരെയും അമ്മമാരെയും രാജ അപമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. പൊതു തെരഞ്ഞെടുപ്പിന് തമിഴ്നാട് ജനത മറുപടി കൊടുക്കുമെന്നും രാജ്നാഥ് കൂട്ടിച്ചേർത്തു.
എ.രാജയുടെ പരാമർശത്തെ അപലപിച്ച് രാജ്നാഥ് സിങ് - ബിജെപി
പരാമർശം വിവാദമാകുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
എ.രാജയുടെ പരാമർശത്തെ അപലപിച്ച് ബിജെപി നേതാവ് രാജ്നാഥ് സിങ്
മാർച്ച് 28നാണ് ചെപ്പോക്ക്-തിരുവള്ളിക്കേനിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എ.രാജ വിവാദ പരാമർശം നടത്തിയത്. "സ്റ്റാലിൻ ജനിച്ചത് നിയമാനുസൃതമായ ബന്ധത്തിലൂടെയും പളനിസ്വാമി ജനിച്ചത് അവിഹിത ബന്ധത്തിലൂടെയും അകാല പ്രസവത്തിലൂടെയുമാണ്. മോദിയാണ് ഈ കുഞ്ഞിന് ആരോഗ്യ സർട്ടിഫിക്കറ്റ് നൽകിയതെന്നും" ഡിഎംകെ നേതാവ് പരിഹസിച്ചു.
പരാമർശം വിവാദമാകുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജയോട് വിശദീകരണം തേടുകയും ചെയ്തു. രാജ പരസ്യമായി മാപ്പ് പറഞ്ഞു. തമിഴ്നാട്ടിൽ പൊതുതെരഞ്ഞെടുപ്പ് ഏപ്രിൽ 6നാണ് .