കേരളം

kerala

ETV Bharat / bharat

Covid Vaccine Challenge: ഇത് വെറും ചലഞ്ചല്ല, കൊവിഡ്‌ വാക്‌സിനെടുത്താല്‍ സ്‌മാര്‍ട്ട് ഫോണ്‍ സമ്മാനം - ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

Rajkot municipal corporation Covid Vaccine Challenge നറുക്കെടുപ്പിലൂടെയാണ് 50,000 രൂപയുടെ സ്‌മാര്‍ട്ട് ഫോണ്‍ നല്‍കുക. ഡിസംബര്‍ മാസം അവസാനത്തോടെ 100 ശതമാനം വാക്‌സിനേഷന്‍ എന്നാണ് രാജ്‌കോട്ട് കോര്‍പ്പറേഷന്‍റെ ലക്ഷ്യം.

Rajkot Municipal Corporation covid vaccine challenge  smartphones to vaccinated  gujarat covid updates  covid fear in india  omicron confirmed in gujarat  രാജ്‌കോട്ട് കോര്‍പ്പറേഷന്‍റെ കൊവിഡ്‌ ചലഞ്ച്‌  വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് സ്‌മാര്‍ട്ട് ഫോണ്‍ സമ്മാനം  കൊവിഡ്‌ ഭീതിയില്‍ ഇന്ത്യ  ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു  gujarat latest news
കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചാല്‍ സ്‌മാര്‍ട്ട് ഫോണ്‍ സമ്മാനം

By

Published : Dec 5, 2021, 12:56 PM IST

ഗുജറാത്ത്: കൊവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നവര്‍ക്ക് മുന്നില്‍ പല ഓഫറുകളുമായി അധികൃതര്‍ എത്താറുണ്ട്. പലവിധ സാധനങ്ങള്‍ സൗജന്യമായി നല്‍കിയാണ് വിദേശ രാജ്യങ്ങളില്‍ ആളുകളെ കൊവിഡ് വാക്‌സിൻ എടുക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാല്‍ വാക്‌സിനേഷനില്‍ ഒരു പടി കൂടി കടന്നിരിക്കുകയാണ് രാജ്‌കോട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍.

ചെറുതല്ല ഈ സമ്മാനം

ഡിസംബര്‍ നാലിനും പത്തിനും ഇടയ്‌ക്ക് കൊവിഡ്‌ വാക്‌സിന്‍റെ രണ്ട് ഡോസുകളും എടുക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 50,000 വില വരുന്ന സ്‌മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കുമെന്നാണ് കോര്‍പ്പറേഷന്‍റെ വാഗ്‌ദാനം.

രാജ്യത്ത് കൊവിഡ്‌ ഭീതി തുടരുകയാണ്. ഇതിനിടെയാണ് വാക്‌സിനേഷന്‍റെ തോത്‌ കൂട്ടാന്‍ പല പദ്ധതികളുമായി അധികാരികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ മാസം അവസാനത്തോടെ 100 ശതമാനം വാക്‌സിനേഷന്‍ എന്നതാണ് കോര്‍പ്പറേഷന്‍റെ ലക്ഷ്യം.

കൊവിഡ്‌ വാക്‌സിന്‍ സംബന്ധിച്ച ബോധവല്‍ക്കരണവും കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

Also Read: Omicron in Gujarat: ഒമിക്രോണ്‍ ഗുജറാത്തിലും, രാജ്യത്തെ മൂന്നാമത്തെ കേസ്

ABOUT THE AUTHOR

...view details