രാജ്യമൊട്ടാകെയുള്ള രജനികാന്ത് (Rajinikanth) ആരാധകരുടെയും സിനിമ പ്രേമികളുടെയും ഹൃദയം കീഴടക്കിയ ചിത്രമാണ് 'ജയിലർ' (Jailer). ഈ വര്‍ഷം ആളുകള്‍ ഏറ്റവും അധികം ഗൂഗിളില്‍ തിരഞ്ഞ ആദ്യ 10 സിനിമകളില്‍ (Top 10 Google search movies) ഒന്നാണ് രജനികാന്തിന്‍റെ 'ജയിലർ'. ആദ്യ 10 ഗൂഗിള്‍ സെര്‍ച്ച് സിനിമകളില്‍ 'ജയിലര്‍' ഏഴാം സ്ഥാനത്താണ്.
'ജയിലര്‍' നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 'ജയിലറി'ന്‍റെ പുതിയ പോസ്‌റ്ററിനൊപ്പമായിരുന്നു നിര്‍മാതാക്കളുടെ പോസ്‌റ്റ്. 'ഗൂഗിൾ ചെയ്‌ത മികച്ച 10 സിനിമകളിൽ ഏഴാമത്. ഏറ്റവും മികച്ച 10 സിനിമകളുടെ തിരയലില്‍' - ഇങ്ങനെയായിരുന്നു കുറിപ്പ്.
ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു സണ്‍ പിക്‌ചേഴ്‌സ് ഇക്കാര്യം പങ്കുവച്ചത്. പോസ്‌റ്റിന് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത് 'ജയിലറി'ലെ അനിരുദ്ധ് രവിചന്ദറുടെ 'ആലപ്പാറ' തീം ആണ്.
ഓഗസ്‌റ്റ് 10നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. പ്രദര്‍ശന ദിനം മുതല്‍ 'ജയിലര്‍' ബോക്‌സോഫീസിൽ കൊടുങ്കാറ്റായി മാറിയിരുന്നു. ആദ്യ ദിനം മുതല്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് 'ജയിലറി'ന് ലഭിച്ചത്.
Also Read:Rajinikanth Jailer Gets OTT Release ബോക്‌സോഫിസ് വിജയത്തിന് ശേഷം ജയിലര്‍ ഒടിടിയില്‍; റിലീസ് തീയതി പുറത്ത്
മെഗാസ്‌റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാര്‍ സംവിധാനം ചെയ്‌ത ചിത്രം ആഗോളതലത്തില്‍ 600 കോടിയിലധികം കലക്ഷന്‍ നേടിയിരുന്നു (Jailer worldwide box office).
ഗൂഗിള്‍ ടോപ് 10ല്‍ ജയിലറും തിയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലും എത്തി. (Jailer on OTT platform). സെപ്‌റ്റംബര്‍ ഏഴ് മുതല്‍ 'ജയിലര്‍' ആമസോണ്‍ പ്രൈം വീഡിയോയിലും സ്‌ട്രീമിംഗ് ആരംഭിച്ചു (Jailer on Amazon Prime).
രജനികാന്ത് അവതരിപ്പിച്ച ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന വിരമിച്ച ജയിലറുടെ കഥയാണ് 'ജയിലർ' പറഞ്ഞത്. ഒരുപാട് പരീക്ഷണങ്ങളും വെല്ലുവിളികളും നേരിടുന്ന പാതയിലൂടെയാണ് മുത്തുവേല്‍ പാണ്ഡ്യന്‍റെ യാത്ര.
ആക്ഷനും സസ്പെൻസും മാത്രമല്ല, മനുഷ്യന്‍റെ സഹിഷ്‌ണുതയെ കുറിച്ചും 'ജയിലര്‍' പറയുന്നു എന്നാണ് സിനിമയെ കുറിച്ച് സംവിധായകന്‍ നെല്‍സണ്‍ പറഞ്ഞത്. 'ജയിലര്‍' എഴുതാനും സംവിധാനം ചെയ്യാനും കഴിഞ്ഞത് തന്‍റെ ഭാഗ്യമാണെന്നും നെല്‍സണ്‍ പറഞ്ഞു.
'ജീവിതത്തിന്‍റെ സങ്കീർണതകളെ പ്രതിഫലിപ്പിക്കുന്ന ചിത്രം തിയേറ്ററുകളില്‍, പ്രേക്ഷകരെ പിടിച്ചിരുത്തി. ജയിലർ വെറുമൊരു സിനിമയല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ജീവിതത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ള പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുന്ന ഒരു അനുഭവമാണ് ചിത്രം' - നെല്‍സണ്‍ പറഞ്ഞു.
Also Read:Rajinikanth Jailer Makers Gift Gold Coins ജയിലര്‍ വിജയത്തില്‍ 300 പേര്‍ക്ക് സ്വര്‍ണ നാണയം സമ്മാനിച്ച് കലാനിധി മാരന്‍
'മറ്റ് സിനിമകളെ പോലുള്ളതല്ല ജയിലർ. മാനുഷിക വികാരങ്ങൾ, കുടുംബ ബന്ധങ്ങൾ, നീതി എന്നിവയുടെ സങ്കീർണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന കഥയാണിത്' - നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ഒരു സംവിധായകന്‍ എന്ന നിലയിൽ, ഭാഷാ അതിർവരമ്പുകൾക്ക് അതീതമായി ശ്രദ്ധേയമായ ഒരു ആഖ്യാനം രൂപപ്പെടുത്തുക എന്നതാണ് 'ജയിലറി'ലൂടെ താന്‍ ലക്ഷ്യമിട്ടതെന്ന് നെല്‍സണ്‍ ദിലീപ്‌കുമാര്‍ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുമുണ്ട്.