ഈ വർഷം പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളില്‍ ഒന്നാണ് ദളപതി വിജയ് നായകനായി എത്തുന്ന 'ലിയോ' (Vijay upcoming film Leo). 'ലിയോ' (Leo) റിലീസിനോടടുക്കുമ്പോള്‍ ചിത്രം വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. ഒക്‌ടോബർ 19നാണ് വിജയ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് (Leo Release). ഈ സാഹചര്യത്തില്‍ ലിയോയ്‌ക്ക് വിജയാശംസകള്‍ നേര്‍ന്നിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്ത് (Rajinikanth extended his best wishes to Leo).
തമിഴ്‌നാട്ടിലെ നാഗർകോവിലിൽ വച്ച് മാധ്യമങ്ങളുമായുള്ള സംവാദത്തിനിടെയാണ് രജനികാന്തിന്‍റെ ആശംസ. ലിയോ ചിന്തകളെ കുറിച്ചുള്ള മാധ്യമങ്ങളോടുള്ള ചോദ്യത്തിന് താരം പ്രതികരിക്കുകയായിരുന്നു. 'സിനിമ വൻ വിജയമാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു, ലിയോ ഒരു വൻ വിജയം ആകട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.' -ഇപ്രകാരമായിരുന്നു രജനികാന്തിന്‍റെ പ്രതികരണം.
ലോകേഷ് കനകരാജ് (Lokesh Kanagaraj) സംവിധാനം ചെയ്‌ത ചിത്രത്തില്‍ തൃഷയാണ് (Trisha) വിജയ്‌യുടെ നായികയായി എത്തുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് (Sanjay Dutt), അർജുൻ സർജ (Arjun Sarja), ഗൗതം വാസുദേവ് മേനോൻ (Gautham Vasudev Menon), മലയാളികളുടെ പ്രിയ താരം മാത്യു തോമസ് (Mathew Thomas), മിഷ്‌കിൻ (Mysskin), പ്രിയ ആനന്ദ് (Priya Anand) തുടങ്ങി നിരവധി താരങ്ങളാണ് ലിയോയിലുള്ളത്.
ലോകേഷ് കനകരാജിനൊപ്പമുള്ള വിജയ്‌യുടെ രണ്ടാമത്തെ സഹകരമാണ് 'ലിയോ' (Lokesh Kanagaraj and Thalapathy Vijay collaboration). നേരത്തെ 2021ൽ പുറത്തിറങ്ങിയ 'മാസ്‌റ്റര്‍' (Master) ആയിരുന്നു ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം. അനിരുദ്ധ രവിചന്ദര്‍ (Anirudh Ravichander) ആണ് 'ലിയോ'യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സെവന്‍ സ്‌ക്രീൻ സ്‌റ്റുഡിയോയാണ് (Seven Screen Studio) സിനിമയുടെ നിര്‍മാണം. മനോജ് പരമഹംസ (Manoj Paramahamsa) ഛായാഗ്രഹണവും ഫിലോമിൻ രാജ് (Philomin Raj) എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.