രജനീകാന്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് - രജനീകാന്തിന്‍റെ പാര്‍ട്ടി
കഴിഞ്ഞ ദിവസം രജനി മക്കള്‍ മന്‍ട്രം ജില്ലാ അധ്യക്ഷൻമാരുമായി താരം ചര്‍ച്ച നടത്തിയിരുന്നു.
രജനീകാന്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന്
ചെന്നൈ:നടൻ രജനീകാന്തിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തില്‍ നിര്‍ണായക നീക്കം. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് രജനീകാന്ത് അറിയിച്ചു. ട്വിറ്ററിലൂടെയാണ് രജനീകാന്ത് വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം രജനി മക്കള്‍ മന്‍ട്രം ജില്ലാ അധ്യക്ഷൻമാരുമായി താരം ചര്‍ച്ച നടത്തിയിരുന്നു. ആരാധകര്‍ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും തീരുമാനം ഉടനെയുണ്ടാകുമെന്നും യോഗത്തിന് ശേഷം രജനീകാന്ത് പറഞ്ഞിരുന്നു.