കേരളം

kerala

ETV Bharat / bharat

സംഭവം ലോഡിംഗിലാണ് ; ജയിലര്‍ അടുത്ത അപ്‌ഡേറ്റ് നാളെ - തമന്ന

ജയിലറിലെ രണ്ടാമത്തെ ഗാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ക്കിനി ഒരു ദിനം കൂടി. ആദ്യ ഗാനം കാവാലാ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകമാണ് പുതിയ ഗാനത്തെ കുറിച്ചുള്ള അപ്‌ഡേറ്റുമായി നിര്‍മാതാക്കള്‍ എത്തുന്നത്

സംഭവം ലോഡിംഗിലാണ്  ജയിലര്‍ അടുത്ത അപ്‌ഡേറ്റ് നാളെ  ജയിലര്‍ അടുത്ത അപ്‌ഡേറ്റ്  ജയിലര്‍  Rajinikanth starrer Jailer  Rajinikanth  Jailer  Jailer second single update tomorrow  Jailer second single update  Jailer second single  ജയിലറിലെ രണ്ടാമത്തെ ഗാനം  ആദ്യ ഗാനം കാവാലാ  കാവാലാ  രജനികാന്ത്  തമന്ന  മോഹന്‍ലാല്‍
സംഭവം ലോഡിംഗിലാണ്! ജയിലര്‍ അടുത്ത അപ്‌ഡേറ്റ് നാളെ

By

Published : Jul 12, 2023, 10:42 PM IST

ജയിലറിലെ Jailer, ആദ്യ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ പുതിയൊരു അപ്‌ഡേറ്റുമായി നിര്‍മാതാക്കള്‍ രംഗത്ത്. സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് Rajinikanth നായകനായെത്തുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് നാളെ വൈകിട്ട് ആറ് മണിക്ക് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

ശ്രീ ഗോകുലം മൂവീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. സൂപ്പര്‍സ്‌റ്റാര്‍ സംഭവം ലോഡിംഗില്‍ എന്ന ടാഗ്‌ ലൈനോടുകൂടിയാണ് അനൗണ്‍സ്‌മെന്‍റ്‌ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അറിയിപ്പ് പോസ്‌റ്റിന് പിന്നാലെ ആകാംക്ഷ അറിയിച്ച് ആരാധകരും രംഗത്തെത്തി.

അടുത്തിടെയാണ് 'ജയിലറി'ലെ ആദ്യ ഗാനം പുറത്തിറങ്ങിയത്. 'കാവാല' Kaavaalaa എന്ന ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആയിരുന്നു പുറത്തിറങ്ങിയത്. ഗാന രംഗത്തിനിടെ ഐറ്റം നമ്പറുമായി തമന്ന Tamannaah പ്രത്യക്ഷപ്പെട്ടിരുന്നു. 3.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ സ്‌റ്റൈലിഷ് സ്‌റ്റെപ്പുകളുമായി രജനികാന്തും എത്തിയിരുന്നു.

അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതത്തില്‍, ശില്‍പ റാവുവും അനിരുദ്ധും ചേര്‍ന്നാണ് 'കാവാലാ' ഗാനം ആലപിച്ചിരിക്കുന്നത്. അരുണ്‍രാജ കാമരാജ് ആണ് ഗാന രചന. ഫ്ലൂട്ട് നവീനും, വയലിന്‍ അനന്തകൃഷ്‌ണനും നിര്‍വഹിച്ചു.

നാളേറെയായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് 'ജയിലര്‍'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ 'കാവാലാ' ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരുന്നു.

നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്‌ത ചിത്രം ഒരു ആക്ഷന്‍ കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ തിരക്കഥയും നെല്‍സണ്‍ ദിലീപ് കുമാര്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യം എടുക്കാന്‍ സംവിധായകന് രജനികാന്ത് പൂര്‍ണ അനുവാദം നല്‍കിയിരുന്നു. ഇത് നേരത്തെ വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. 'ജയിലര്‍'ക്ക് വേണ്ടി റാമോജി റാവു ഫിലിം സിറ്റിയില്‍ ഒരു കൂറ്റന്‍ സെറ്റ് ഒരുക്കിയതും മാധ്യമ ശ്രദ്ധ നേടിയിരുന്നു.

ഇതാദ്യമായാണ് ബിഗ്‌ സ്‌ക്രീനില്‍ നെല്‍സണ്‍ ദിലീപ്‌കുമാര്‍ - രജനികാന്ത് കോംബോ എത്തുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ 'ജയിലറു'ടെ വേഷത്തിലാണ് ചിത്രത്തില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്‌റ്റ് ആലി ഹക്കീം ആണ് ചിത്രത്തില്‍ രജനികാന്തിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

മോഹന്‍ലാലും Mohanlal സിനിമയുടെ ഭാഗമാകും. 'ജയിലറി'ല്‍ അതിഥി വേഷത്തിലാകും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാക്കി ഷറഫ്, രമ്യ കൃഷ്‌ണന്‍, യോഗി ബാബു, ശിവ രാജ്‌കുമാര്‍, വിനായകന്‍, മിര്‍ണ മേനോന്‍, ജാഫര്‍ സാദിഖ്, സുനില്‍വാസന്ത് രവി, നാഗ ബാബു, കിഷോര്‍, മിഥുന്‍, സുഗന്തന്‍, ബില്ലി മുരളി, അര്‍ഷാദ്, ശരവണന്‍, കരാട്ടെ കാര്‍ത്തി, റിത്വിക്, മാരിമുത്ത് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക.

Also Read:'കാവാലാ' എത്തി ; ഐറ്റം ഡാന്‍സുമായി തമന്ന, സ്‌റ്റൈലന്‍ ചുവടുകളുമായി രജനികാന്തും

സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മാണം. വിജയ്‌ കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും സ്‌റ്റണ്ട് ശിവ ആക്ഷന്‍ കൊറിയോഗ്രാഫിയും നിര്‍വഹിച്ചിരിക്കുന്നു. 'അണ്ണാത്തെ'യ്‌ക്ക് ശേഷമുള്ള ഈ രജനികാന്ത് ചിത്രം പ്രേക്ഷകര്‍ക്കുള്ള ഒരു മികച്ച ട്രീറ്റ് ആയിരിക്കും. ഓഗസ്‌റ്റ് 10ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 'ജയിലര്‍' റിലീസ് ചെയ്യും.

ABOUT THE AUTHOR

...view details