രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു രജനികാന്ത് (Rajinikanth) ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. 'ജയിലര്‍' (Jailer) ഇനി തിയേറ്ററുകളില്‍ എത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം. നാളെയാണ് (ഓഗസ്‌റ്റ് 10) ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തുന്നത് (Jailer release).
നെൽസൺ ദിലീപ്‌കുമാർ (Nelson Dilipkumar) തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ആക്ഷൻ പവര്‍ പാക്ക് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിങിന് (Jailer advance booking) മികച്ച പ്രതികരണമാണ് ലഭിച്ചത്. അഡ്വാൻസ് ബുക്കിങിലൂടെ ഇന്ത്യയിൽ നിന്നും ഇതിനോടകം തന്നെ ചിത്രം 8.2 കോടി രൂപ നേടിയിരിക്കുകയാണ്.
ഇപ്പോഴിതാ റിലീസിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ വേളയില്‍ രജനികാന്ത് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്. ജയിലര്‍ റിലീസിന് മുമ്പ് രജനികാന്ത് ഹിമാലയത്തിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. ബുധനാഴ്‌ചയാണ് താരം ഹിമാലയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്.
ഹിമാലയത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് താരം മാധ്യമങ്ങളെ കണ്ടിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു മാധ്യമങ്ങളുമായുള്ള രജനികാന്തിന്‍റെ കൂടിക്കാഴ്‌ച. 'നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ ഹിമാലയത്തിലേക്ക് മടങ്ങുകയാണ്. നാളെ 'ജയിലർ' സിനിമയുടെ റിലീസാണ്; എല്ലാവരും തിയേറ്ററില്‍ പോയി കാണുക, സിനിമ ഇഷ്‌ടമായാല്‍ എന്നെ അറിയിക്കൂ.' -ഇപ്രകാരമാണ് ചെന്നൈ വിമാനത്താവളത്തിൽ വച്ച് താരം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
Also Read:Jailer poster| സ്‌റ്റൈല്‍ മന്നനും കംപ്ലീറ്റ് ആക്‌ടറും ഒരേ ഫ്രെയിമില്‍; ജയിലര്‍ പുതിയ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍
ചെന്നൈ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട താരം ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ശേഷം പിന്നീട് അവിടുന്ന് ഹിമാലയത്തിലേക്ക് പോകും. തന്‍റെ സിനിമയുടെ റിലീസിന് മുമ്പുള്ള ഈ ഹിമാലയന്‍ സന്ദര്‍ശനം ഇതാദ്യമായല്ല. റിലീസിന് മുമ്പ് എല്ലാ തവണയും ഹിമാലയന്‍ യാത്ര പതിവുള്ളതാണ്.
എന്നാല്‍ അവസാനം പുറത്തിറങ്ങിയ ചിത്രം 'അണ്ണാത്തെ'യുടെ റിലീസ് സമയത്ത് കൊവിഡ് സാഹചര്യത്തില്‍ താരത്തിന് ഹിമാലയം സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. കൊവിഡും ആരോഗ്യ പ്രശ്‌നങ്ങളും ഉൾപ്പെടെ പല കാരണങ്ങളാൽ കഴിഞ്ഞ നാല് വർഷമായി രജനികാന്ത് ഹിമാലയത്തിലേക്ക് പോയിരുന്നില്ല.
ഒരു റിട്ടയേർഡ് പൊലീസ് ഓഫിസറായാണ് ചിത്രത്തില്‍ രജനികാന്ത് എത്തുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് 'ജയിലറില്‍' താരം പ്രത്യക്ഷപ്പെടുന്നത്. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്‌റ്റ് ആലി ഹക്കീം ആണ് രജനികാന്തിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
നെല്‍സണ്‍ ദിലീപ് കുമാറും രജനികാന്തും ഇതാദ്യമായാണ് സഹകരിക്കുന്നത്. 'ഡോക്‌ടർ', 'ബീസ്‌റ്റ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പേരുകേട്ട സംവിധായകനാണ് നെല്‍സണ്‍. തമന്ന ഭാട്ടിയ, രമ്യ കൃഷ്‌ണൻ, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തും. കൂടാതെ വസന്ത് രവി, പ്രിയങ്ക മോഹന്‍, ശിവ രാജ്‌കുമാര്‍, വിനായകൻ എന്നിവരും വേഷമിട്ടു. ജയിലറില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്.
സ്‌റ്റണ്ട് ശിവയാണ് സിനിമയുടെ ആക്ഷന്‍ ഡയറക്‌ടര്‍. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണും നിര്‍വഹിച്ചിരിക്കുന്നു. സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മാണം. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം.
Also Read:ടൈഗർ മുത്തുവേൽ പാണ്ഡ്യൻ ഒരുങ്ങിക്കഴിഞ്ഞു; ജയിലര്‍ ഇമോഷണല്‍ ഗാനത്തിന് പിന്നാലെ പുതിയ പോസ്‌റ്റര്‍; ബുക്കിങ് ആരംഭിച്ചു