കേരളം

kerala

ETV Bharat / bharat

Rajinikanth becomes Indias highest paid actor 'ജയിലറെ' വെല്ലാന്‍ ഇന്ത്യയില്‍ മറ്റൊരാളില്ല..!; രജനികാന്തിന്‍റെ പ്രതിഫലം 210 കോടി

Nelson Dilipkumar action comedy Jailer നെൽസൺ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്‌ത ആക്ഷൻ കോമഡി ചിത്രം ജയിലർ ആഗോളതലത്തില്‍ 600 കോടിയിലധികം കലക്ഷന്‍ നേടി. ഈ ചിത്രത്തോടെ രജനികാന്ത് രാജ്യത്തെ കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുകയാണ്

Rajinikanth  Rajinikanth Jailer  jailer box office  Rajinikanth becomes highest paid actor  highest paid actor in India  jailer box office collection  Rajinikanth gets big cheque  Rajinikanth gets huge cheque  ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ  രജനികാന്ത്  ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ  Nelson Dilipkumar action comedy Jailer  നെൽസൺ ദിലീപ്‌കുമാര്‍  ജയിലർ  ആക്ഷൻ കോമഡി ചിത്രം ജയിലർ  ജയിലര്‍ നായകന്‍ രജനികാന്ത്
Rajinikanth becomes India s highest paid actor

By ETV Bharat Kerala Team

Published : Sep 1, 2023, 10:43 PM IST

ഗസ്‌റ്റ് 10ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളിലെത്തിയ സൂപ്പർസ്‌റ്റാർ രജനികാന്തിന്‍റെ 'ജയിലർ' (Superstar Rajinikanth Jailer) ബോക്‌സ് ഓഫിസിൽ മികച്ച പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വെറും 22 ദിവസത്തിനുള്ളിൽ 'ജയിലര്‍' ഇന്ത്യയിൽ നിന്നും 328 കോടിയിലധികം രൂപ കലക്‌ട് ചെയ്‌തു. ആഗോളതലത്തില്‍ 650 കോടി നേടാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ ചിത്രം.

ജയിലര്‍ വിജയത്തോടുകൂടി ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി മാറി രജനികാന്ത് (Rajinikanth becomes highest paid actor in India). ഇക്കാര്യം ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലന്‍ ആണ് വ്യക്തമാക്കിയത്.

Also Read:Rajinikanth Celebrates Jailer Success : 'ജയിലർ' വിജയം ആഘോഷിച്ച് രജനി ; അടുത്തത് 'ജയ് ഭീം' സംവിധായകനൊപ്പം 'തലൈവർ 170'

രജനികാന്തിനൊപ്പമുള്ള സൺ ഗ്രൂപ്പിന്‍റെ മേധാവി കലാനിധിമാരന്‍റെ ചിത്രം എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ച് ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലൻ കുറിച്ചു. 'സൂപ്പർസ്‌റ്റാര്‍ രജനികാന്തിന് കലാനിധി മാരൻ കൈമാറിയ കവറിൽ, ചെന്നൈയില്‍ സിറ്റി യൂണിയൻ ബാങ്ക് മന്ദവേലി ശാഖയിലെ നിന്നുള്ള 100 കോടി രൂപയുടെ ഒറ്റ ചെക്കാണ് ഉണ്ടായിരുന്നത്.'

'ചിത്രത്തിന് വേണ്ടി സൂപ്പർ താരത്തിന് നേരത്തെ നൽകിയ പ്രതിഫലത്തിന് (110 കോടി രൂപ) പുറമെ, ജയിലർ ഉണ്ടാക്കിയ ലാഭം പങ്കിടുന്ന ചെക്കാണിത്. ഇതോടെ ജയിലറില്‍ നിന്നും രജനികാന്തിന് 210 കോടി രൂപ ലഭിച്ചു. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറി സൂപ്പർ സ്‌റ്റാര്‍ രജനികാന്ത്.' - ഇപ്രകാരമാണ് മനോബാല വിജയബാലൻ കുറിച്ചത്.

Also Read:Rajinikanth meets Akhilesh Yadav: 'യോഗിയെ കണ്ട് കാല്‍ തൊട്ടു, അഖിലേഷിനെ കണ്ട് കെട്ടിപ്പിടിച്ചു''; ചർച്ചയായി രജനിയുടെ ഉത്തരേന്ത്യൻ യാത്ര

നെൽസൺ ദിലീപ്‌കുമാറിന്‍റെ 'ജയിലറി'ന്‍റെ വിജയവും വിജയ് നായകനായ 'ബീസ്‌റ്റി'ന്‍റെ ബോക്‌സ് ഓഫിസ് പരാജയവുമായി ട്രേഡ് അനലിസ്‌റ്റ് മനോബാല താരതമ്യം ചെയ്‌തു. 'മറ്റൊരു ദിവസം. ബീസ്‌റ്റ് ദുരന്തമാണ് എന്നതിന് മറ്റൊരു തെളിവ്. ബീസ്‌റ്റ് റിലീസിന് ശേഷം വിജയ്ക്ക് ഒരു ചെക്കും ലഭിച്ചില്ല. പക്ഷേ, സൂപ്പർസ്‌റ്റാർ രജനികാന്തിന് 'ജയിലറി'ന്‍റെ 100 കോടിയുടെ ലാഭം പങ്കിടുന്ന ചെക്ക് ലഭിച്ചു. യഥാർഥ വിജയം സ്വയം സംസാരിക്കുന്നു. അതേസമയം, ജയിലറിലൂടെ നെൽസൺ ഒരു മികച്ച തിരിച്ചുവരവ് നടത്തി, അദ്ദേഹം എത്രത്തോളം കഴിവുള്ളവന്‍ ആണെന്ന് തെളിയിച്ചു. ഒരേ സംവിധായകൻ, വ്യത്യസ്‌ത ഫലങ്ങൾ.' - മനോബാല വിജയബാലൻ കുറിച്ചു.

രജനികാന്തിനെ കൂടാതെ തമന്ന ഭാട്ടിയ (Tamannaah Bhatia), രമ്യാകൃഷ്‌ണൻ (Ramya Krishnan), മലയാള നടന്‍ വിനായകൻ (Vinayakan), വസന്ത് രവി (Vasanth Ravi) എന്നിവരും 'ജയിലറി'ൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സൺപിക്‌ചേഴ്‌സ് നിർമിച്ച ചിത്രത്തില്‍ മുതിർന്ന അഭിനേതാക്കളായ ശിവ രാജ്‌കുമാർ (Shiva Rajkumar), മോഹൻലാൽ (Mohanlal), ജാക്കി ഷ്റോഫ് (Jackie Shroff) എന്നിവരും അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു (Veteran actors in special appearances).

Also Read:Jailer box office collection ഇന്ത്യയില്‍ നിന്ന് മാത്രം ജയിലര്‍ 300 കോടിക്ക് അരികില്‍; ആഗോള തലത്തില്‍ 600 കോടി കടക്കുമോ?

ABOUT THE AUTHOR

...view details