അഭ്യൂഹങ്ങൾക്ക് വിരാമം; രാജിബ് ബാനർജിയും ബിജെപിയിൽ ചേർന്നു - ബംഗാൾ മുൻ വനം വകുപ്പ് മന്ത്രി രാജിബ് ബാനർജി
ബാലി എംഎൽഎ ബൈശാലി ഡാൽമിയ, എംഎൽഎ പ്രബീർ ഘോഷാൽ, മുൻ എംഎൽഎ പാർത്ഥസാരഥി ചാറ്റർജി, മുൻ ഹൗറ മേയർ രതിൻ ചക്രബർത്തി എന്നിവരും ബിജെപിയിൽ ചേർന്നിരുന്നു
![അഭ്യൂഹങ്ങൾക്ക് വിരാമം; രാജിബ് ബാനർജിയും ബിജെപിയിൽ ചേർന്നു Former Forest Minister Rajib Banerjee join BJP in Delhi Bengal former minister ബംഗാൾ മുൻ വനം വകുപ്പ് മന്ത്രി രാജിബ് ബാനർജി ബംഗാൾ മന്ത്രിമാരുടെ നേതൃമാറ്റം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10441853-849-10441853-1612024647091.jpg)
അഭ്യൂഹങ്ങൾക്ക് വിരാമം; രാജിബ് ബാനർജിയും ബിജെപിയിൽ ചേർന്നു
ഡൽഹി: ബംഗാൾ മുൻ വനം വകുപ്പ് മന്ത്രി രാജിബ് ബാനർജിയും ത്രിണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ അമിത്ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം. ഇതിന് മുമ്പ് ബംഗാളിൽ നിന്നുള്ള ബാലി എംഎൽഎ ബൈശാലി ഡാൽമിയ, എംഎൽഎ പ്രബീർ ഘോഷാൽ, മുൻ എംഎൽഎ പാർത്ഥസാരഥി ചാറ്റർജി, മുൻ ഹൗറ മേയർ രതിൻ ചക്രബർത്തി എന്നിവരും ബിജെപിയിൽ ചേർന്നിരുന്നു. ടോളിവുഡ് നടൻ രുദ്രനിൽ ഘോഷും ബിജെപിയിൽ ചേർന്നിരുന്നു.