ജയ്‌പൂർ: സംസ്ഥാനത്ത് പുതുതായി 19 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണം 2,448 ആയി. 1,927 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 2,82,512 ആയി ഉയർന്നു. സംസ്ഥാനത്ത് 21,671 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 2,58,393 പേർ രോഗമുക്തരായി. ജയ്‌പൂരിൽ 459 പേരും ജോദ്‌പൂരിൽ 257 പേരും അജ്‌മീരിൽ 200 പേരും ബീക്കനീരിൽ 164 പേരും കൊവിഡ് ബാധിച്ച് മരിച്ചു.
രാജസ്ഥാനിൽ 19 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു - Rajasthan records 19 more COVID-19 fatalities
സംസ്ഥാനത്ത് 21,671 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്
രാജസ്ഥാനിൽ 19 കൊവിഡ് മരണം കൂടി
രാജ്യത്ത് 24 മണിക്കൂറിനിടെ 391 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പുതുതായി 32,981 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 96,77,203 ആയി. 3,96,729 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 39,109 പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗം ഭേദമായത് 91,39,901 പേര്‍ക്കാണ്. 391 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1,40,573 ആയി.