രത്തന്‍ഗഡ് (രാജസ്ഥാന്‍) :ഒമ്പതാം ക്ലാസുകാരിയായ പതിനഞ്ചുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. പിതാവ് അപകടത്തില്‍പ്പെട്ടുവെന്ന് അറിയിച്ച് പെണ്‍കുട്ടിയെ കാറില്‍ ബലമായി പിടിച്ചുകൊണ്ടുപോയാണ് പ്രതികള്‍ ക്രൂരകൃത്യം നടത്തിയത്. സംഭവത്തില്‍ പ്രതികളായ അഞ്ചുപേരില്‍ നാലുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
അച്ഛന്‍ അപകടത്തില്‍പ്പെട്ടുവെന്ന് അറിയിച്ച് 15കാരിയെ വിളിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി ; 4 പേര്‍ അറസ്റ്റില്‍ - പെണ്‍കുട്ടി
രാജസ്ഥാനിലെ രത്തന്‍ഗഡില്‍, അച്ഛന്‍ അപകടത്തില്‍പ്പെട്ടുവെന്നറിയിച്ച് പതിനഞ്ചുകാരിയെ കാറില്‍ വിളിച്ചുകൊണ്ടുപോയി അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി, പ്രതികളില്‍ നാലുപേര്‍ പിടിയില്‍
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന പെണ്‍കുട്ടിയെ പിതാവ് അപകടത്തില്‍പ്പെട്ടുവെന്ന് അറിയിച്ചാണ് അഞ്ചംഗ സംഘം ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുന്നത്. പിന്നീട് ആളൊഴിഞ്ഞ പടിഹാര എയര്‍ സ്‌ട്രിപ്പിന് സമീപത്തുവച്ച് ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ഇവര്‍ പിടിച്ചുകൊണ്ടുപോകുന്നത് കണ്ട സഹോദരന്‍ വീട്ടിലെത്തി സംഭവം അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ എയര്‍ സ്‌ട്രിപ്പിന് സമീപം പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പടിഹാര ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ പിന്നീട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളില്‍ നാലുപേരെ പിടികൂടി പടിഹാര പൊലീസിന് കൈമാറിയെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സുഭാഷ് ബിജറനിയ അറിയിച്ചു. പീഡനത്തിനിരയായ കുട്ടിക്ക് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമായി തുരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.