ഭരത്പൂർ : ഡോക്ടർ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. തന്‍റെ കാമുകിയെ കാണാൻ പോകുന്നതിനിടെയാണ് പ്രചി അനൂജ് ഗുർജറിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കൂട്ടുപ്രതികളായ ദൗലത്ത് ഗുർജർ, നിർബൻ സിങ് ഗുർജർ, മഹേഷ് ഗുർജർ എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മെയ് 28നാണ് സുദീപ് ഗുപ്ത ഭാര്യ സീമ ഗുപ്ത എന്നിവർ വെടിയേറ്റ് കൊല്ലപ്പെട്ടത്. കാറില്‍ പോകുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞ് വെടിയുതിർക്കുകയായിരുന്നു. പട്ടാപ്പകലായിരുന്ന സംഭവം.