കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസ് വാഹനം ട്രക്കുമായി കൂട്ടിയിടിച്ചു; 6 പൊലീസുകാർക്ക് ദാരുണാന്ത്യം - Accident in rajasthan today

Rajasthan Nagaur road accident: രാജസ്ഥാനിലെ ചുരുവിൽ രാവിലെ കാറും ട്രെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പൊലീസുകാർ മരിച്ചു. നരേന്ദ്ര മോദി പങ്കെടുക്കുന്ന ജുൻജുനുവിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സുരക്ഷ ഒരുക്കാനായി പോവുന്നതിനിടെയാണ് അപകടം. സംഭവത്തിൽ പരിക്കേറ്റ രണ്ട് പൊലീസുകാർ ചികിത്സയിലാണ്.

Rajasthan road accident five police men dead  Rajasthan Nagaur road accident  Five police men dead in Rajasthan Nagaur  PM Modis election meeting in Jhunjhunu  Accident news in Rajasthan Nagaur  രാജസ്ഥാൻ വാഹനാപകടം  രാജസ്ഥാനിൽ അഞ്ച് പോലീസുകാർ വാഹനാപകടത്തിൽ മരിച്ചു  ജുൻജുനു തെരഞ്ഞെടുപ്പ് യോഗം  Road accident in Rajasthan  Car truck accident in Rajasthan  Accident in rajasthan today  Rajasthan accident news
rajasthan-nagaur-road-accident-five-police-men-dead

By ETV Bharat Kerala Team

Published : Nov 19, 2023, 11:45 AM IST

Updated : Nov 19, 2023, 6:24 PM IST

രാജസ്ഥാൻ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജുൻജുനു യോഗത്തിന് സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 6 പൊലീസുകാര്‍ മരിച്ചു (Rajasthan Nagaur road accident). രാജസ്ഥാനിലെ വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ഖിൻവ്‌സർ പൊലീസ് സ്റ്റേഷനിലെ രാമചന്ദ്ര, കുംഭാരം, താനറാം, ലക്ഷ്‌മൺ സിങ്, സുരേഷ് എന്നിവരാണ് മരിച്ചത് (Five policemen going to PM Modi's meeting died in road accident in Nagaur Rajasthan).

രാജസ്ഥാനിലെ ചുരുവിലെ സുജൻഗഡ് സദർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഏഴ് പോലീസുകാർ വാഹനത്തിലുണ്ടായിരുന്നു. ഇവരിൽ പരിക്കേറ്റ ഒരാളെ നാഗൗറിലെ ജെ എൽ എൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ 4 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ട് പേർ ചികിത്സയിലാണ്.

ജുൻജുനുവിൽ പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ (PM Modis election meeting in Jhunjhunu) സുരക്ഷ ഒരുക്കാനായി ഖിൻവ്‌സാറിൽ നിന്ന് ജുൻജുനുവിലേക്ക് പോവുന്നതിനിടെയാണ് അപകടമെന്നാണ് ലഭിച്ച വിവരം. പ്രധാനമന്ത്രിയുടെ യോഗത്തിനായി ഒരുക്കിയിരിക്കുന്ന വൻ സുരക്ഷയുടെ ഭാഗമായി പോകാനൊരുങ്ങിയ ഇവർ രാവിലെ ഖിൻവ്‌സാറിൽ നിന്ന് പുറപ്പെട്ടിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ജുൻജുനുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തിന് സുരക്ഷയൊരുക്കാനായി ഏഴ് പൊലീസുകാർ ഡ്യൂട്ടിക്ക് പോവുകയായിരുന്ന വാഹനം ഹൈവേയിൽ ട്രോളിയിൽ ഇടിക്കുകയായിരുന്നുവെന്ന് നാഗൗർ ജെ എൽ എൻ ആശുപത്രി ഔട്ട്‌പോസ്റ്റിലെ കോൺസ്റ്റബിൾ രാംകുമാർ പറഞ്ഞു.

Also read: റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങി ട്രക്ക് ; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

Last Updated : Nov 19, 2023, 6:24 PM IST

ABOUT THE AUTHOR

...view details