ജയ്പൂര്‍: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിൽ ഒരാളെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ആച്ചാൽപുർ സ്വദേശിയായ ബാബുലാൽ എന്നയാളെയാണ് സംഘം മര്‍ദിച്ചു കൊല്ലപ്പെടുത്തിയത്. ഇയാളോടൊപ്പമുണ്ടായിരുന്ന പിന്റു എന്നയാൾ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്.
രാജസ്ഥാനിലെ ബേഗു ടൗണിന് സമീപം ചിറ്റാര്ഗഡിലാണ് സംഭവമുണ്ടായത്. ഭിൽഖേദി ഗ്രാമത്തിലൂടെ പശുക്കളുമായി സഞ്ചരിച്ച വാഹനം ഗ്രാമവാസികള്‍ തടഞ്ഞു നിർത്തുകയും ശേഷം ഇരുവരെയും പുറത്തിറക്കി മർദിക്കുകയായിരുന്നു. പൊലീസെത്തി സംഭവത്തില്‍ പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബാബുലാൽ മരണപ്പെടുകയായിരുന്നു.