പേപ്പർ രഹിത ബജറ്റ് അവതരിപ്പിച്ച് രാജസ്ഥാൻ സർക്കാർ - രാജസ്ഥാൻ ബജറ്റ്
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തകർന്ന സമ്പദ് വ്യവസ്ഥയെ തിരിച്ച് കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ടെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി.
![പേപ്പർ രഹിത ബജറ്റ് അവതരിപ്പിച്ച് രാജസ്ഥാൻ സർക്കാർ Ashok Gehlot Rajasthan Chief Minister Ashok Gehlot Rajasthan budget Rajasthan paperless budget paperless budget പേപ്പർ രഹിത ബജറ്റ് രാജസ്ഥാൻ സർക്കാർ രാജസ്ഥാൻ ബജറ്റ് അശോക് ഗെലോട്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10755447-thumbnail-3x2-asss.jpg)
പേപ്പർ രഹിത ബജറ്റ് അവതരിപ്പിച്ച് രാജസ്ഥാൻ സർക്കാർ
ജയ്‌പൂർ:ആദ്യപേപ്പർ രഹിത ബജറ്റ് അവതരിപ്പിച്ച് രാജസ്ഥാൻ സർക്കാർ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽപ്പെട്ട ആളുകളെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ബജറ്റ് ലക്ഷ്യമാക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തകർന്ന സമ്പദ് വ്യവസ്ഥയെ തിരിച്ച് കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. അശോക് ഗെലോട്ട് സർക്കാരിന്‍റെ മൂന്നാമത്തെ സംസ്ഥാന ബജറ്റാണിത്.