കേരളം

kerala

ETV Bharat / bharat

ഓക്‌സിജൻ നിർമാണ പ്ലാന്‍റുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് രാജസ്ഥാൻ

പുതിയ പ്ലാന്‍റുകൾക്കായുള്ള പാക്കേജിന്‍റെ പ്രയോജനം ലഭിക്കാൻ ഒരു കോടി രൂപ മുതൽമുടക്ക് ആവശ്യമാണെന്നും 2021 സെപ്റ്റംബർ 30നകം പ്ലാന്‍റുകളിൽ ഓക്‌സിജൻ ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി

Rajasthan government  oxygen production plants  oxygen production plant incentive  ഓക്‌സിജൻ നിർമാണ പ്ലാന്‍റ്  ഓക്‌സിജൻ നിർമാണ പ്ലാന്‍റിന് ആനുകൂല്യം  അശോക് ഗെലോട്ട് വാർത്ത
ഓക്‌സിജൻ നിർമാണ പ്ലാന്‍റുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് രാജസ്ഥാൻ

By

Published : Apr 30, 2021, 9:26 AM IST

ജയ്‌പൂർ:സംസ്ഥാനത്ത് കൂടുതൽ പുതിയ ഓക്‌സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ വർധനവ് കാരണം ഓക്‌സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനാണ് നിലവിലെ നീക്കമെന്നാണ് സർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്. പുതിയ പ്ലാന്‍റുകൾക്കായുള്ള പാക്കേജിന്‍റെ പ്രയോജനം ലഭിക്കാൻ ഒരു കോടി രൂപ മുതൽമുടക്ക് ആവശ്യമാണെന്നും 2021 സെപ്റ്റംബർ 30നകം പ്ലാന്‍റുകളിൽ ഓക്‌സിജൻ ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പാക്കേജിന് കീഴിൽ, പുതിയ ഓക്‌സിജൻ പ്ലാന്‍റ് ഉടമകളെ 2019 ലെ എം‌എസ്‌എം‌ഇ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് മൂന്ന് വർഷത്തേക്ക് റെഗുലേറ്ററി അംഗീകാരങ്ങളിൽ നിന്നും പരിശോധനകളിൽ നിന്നും ഒഴിവാക്കും. കേന്ദ്രസർക്കാരിൽ നിന്ന് ആവശ്യമായ അനുമതികൾ നേടുന്നതിനും സംസ്ഥാന സർക്കാർ സഹായിക്കും.

കൂടാതെ, വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും കണക്ഷൻ നൽകും. പ്ലാന്‍റ്, മെഷിനറി, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കുള്ള ചെലവിന്‍റെ 25 ശതമാനം വരെ (പരമാവധി 50 ലക്ഷം രൂപ) രണ്ട് തവണകളായി മൂലധന ഗ്രാന്‍റായി നൽകും എന്നിവയാണ് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ. കൊവിഡ് മൂലം മരിക്കുന്ന എല്ലാവർക്കും മാന്യമായ അന്ത്യകർമങ്ങൾ ലഭിക്കുമെന്ന് ഉറപ്പാക്കാൻ നേരത്തെ രാജസ്ഥാൻ സർക്കാർ പ്രത്യേക വിഹിതം നൽകിയിരുന്നു.

ABOUT THE AUTHOR

...view details