ഉദയ്‌പൂർ (രാജസ്ഥാന്‍): തങ്ങള്‍ പരസ്പരം വിവാഹം കഴിച്ചുവെന്ന് രാജസ്ഥാനില്‍ നിന്നും രണ്ടര മാസം മുമ്പ് നിന്നും വീട് വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍. ഡൽഹിയിലെ നാരായൺപുരയിൽ നിന്നും അജ്‌മീർ പൊലീസ് ഇരുവരെയും ഖഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. 20ഉം 21ഉം വയസുള്ള തങ്ങള്‍ ലൈംഗിക താൽപര്യങ്ങളെക്കുറിച്ച് വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വീടുവിട്ടിറങ്ങിയതെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു.
പരസ്പരം വിവാഹം കഴിച്ചുവെന്ന് പെണ്‍കുട്ടികള്‍: ഇരുവരെയും കാണാതായത് രണ്ടര മാസം മുമ്പ് - രാജസ്ഥാനില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
ജദോൽ കോടതിയിൽ നിന്നും രണ്ട് പേര്‍ക്കുമായി സെർച്ച് വാറണ്ടുണ്ടായിരുന്നതായി പൊലീസ്.
രാജസ്ഥാനില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി; വിവാഹിതരെന്ന് ഇരുവരും
ഒരേ ജാതിയിൽപ്പെട്ടവരായതിനാൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇവര്‍ പൊലീസിനോട് വ്യക്തമാക്കി. ജദോൽ കോടതിയിൽ നിന്നും രണ്ട് പേര്‍ക്കുമായി സെർച്ച് വാറണ്ടുണ്ടായിരുന്നതായി എഎസ്‌ഐ ഇന്ദർ സിങ് പറഞ്ഞു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പെണ്‍കുട്ടികളെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.