കേരളം

kerala

ETV Bharat / bharat

13 വർഷം മുൻപ് മരിച്ച മകന്‍റെ ആത്മാവിനെ വീണ്ടെടുക്കാൻ ദുർമന്ത്രവാദം നടത്തി കുടുംബം

കുടുംബത്തിലെ അനിഷ്‌ട സംഭവങ്ങൾക്ക് പരിഹാരമായാണ് 13 വർഷം മുൻപ് മരിച്ച മകന്‍റെ ആത്മാവിനെ വീണ്ടെടുക്കാൻ ജവഹർലാൽ നെഹ്റു ആശുപത്രിയിൽ ദുർമന്ത്രവാദം നടത്തി കുടുംബം

By

Published : May 11, 2022, 9:56 PM IST

Survivors in Rajasthan Rushed to the Hospital to Retrieve the Child's Soul  Family performs magic to 'retrieve' youth's soul dead 13 years ago in Rajasthan  Tantric magic at Jawaharlal Nehru Hospital  Family performs tantric magic at Rajasthan hospital  Ajmer latest news  Superstitious ritual at Ajmer hospital
13 വർഷം മുൻപ് മരിച്ച മകന്‍റെ ആത്മാവിനെ വീണ്ടെടുക്കാൻ ദുർമന്ത്രവാദം നടത്തി കുടുംബം

അജ്‌മീർ (രാജസ്ഥാൻ):13 വർഷം മുൻപ് മരിച്ച മകന്‍റെ ആത്മാവിനെ വീണ്ടെടുക്കാൻ ആശുപത്രിയിൽ ദുർമന്ത്രവാദം നടത്തി കുടുംബം. രാജസ്ഥാനിലെ അജ്‌മീറിലാണ് സംഭവം. ദേവ്ഗ്രാവ് ഗ്രാമത്തിൽ നിന്നുള്ള കുടുംബം ആണ് ദുർമന്ത്രവാദിയുമായി ജവഹർലാൽ നെഹ്റു ആശുപത്രിയിലെത്തിയത്. ആശുപത്രി പരിസരത്ത് ദുർമന്ത്രവാദം നടത്തുന്നത് കണ്ടതോടെ ജനങ്ങൾ തടിച്ചുകൂടി.

13 വർഷം മുൻപ് മരിച്ച മകന്‍റെ ആത്മാവിനെ വീണ്ടെടുക്കാൻ ദുർമന്ത്രവാദം നടത്തി കുടുംബം

വയോധികനായ നാഥുലാലിന്‍റെ ചെറുമകൻ പപ്പു വർഷങ്ങൾക്ക് മുൻപ് ജവഹർലാൽ നെഹ്റു ആശുപത്രിയിൽ വെച്ച് മരിച്ചു. പപ്പുവിന്‍റെ മരണത്തിന് ശേഷം കുടുംബത്തിൽ ഒത്തിരി അനിഷ്‌ട സംഭവങ്ങൾ നടന്നതായി നാഥുലാൽ പറഞ്ഞു. ഈ പ്രശ്‌നങ്ങൾക്ക് കാരണം പപ്പുവിന്‍റെ വിയോഗമാണെന്നായിരുന്നു കുടുംബത്തിന്‍റെ വിശ്വാസം. തുടർന്ന് പ്രശ്‌ന പരിഹാരമായി പപ്പുവിന്‍റെ ആത്മാവിനെ വീണ്ടെടുക്കാണമെന്ന ദുർമന്ത്രവാദിയുടെ നിർദ്ദേശാനുസരണം ആണ് ആശുപത്രിയിൽ കുടുബം ദുർമന്ത്രവാദിയുമായി എത്തി ചടങ്ങുകൾ നടത്തിയത്.

For All Latest Updates

ABOUT THE AUTHOR

...view details