ജയ്‌പൂർ:രാജസ്ഥാനിലെ കരൺപൂരിൽ സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് മാറ്റിവച്ച നിയമസഭാ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചിന് നടത്തും (Rajasthan Election To Karanpur Assembly Seat). വോട്ടെണ്ണൽ ജനുവരി എട്ടിനും നടക്കും. മണ്ഡലത്തിൽ കോൺഗ്രസിന്‍റെ സിറ്റിങ് എംഎൽഎയും സ്ഥാനാർഥിയുമായിരുന്ന ഗുർമീത് സിങ് കൂനർ (Gurmeet Singh Kooner) അന്തരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
തെരഞ്ഞെടുപ്പ് നടക്കാൻ ഓരാഴ്ച മാത്രമുള്ളപ്പോളാണ് ഗുർമീത് സിങ് കൂനറിന്‍റെ മരണം. ഇതോടെ 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ 52-ാം വകുപ്പ് പ്രകാരം റിട്ടേണിംഗ് ഓഫീസർ വോട്ടെടുപ് മാറ്റിവയ്‌ക്കുകയായിരുന്നു.
പുതുക്കിയ തീയതിപ്രകാരം നടക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കൽ ഡിസംബർ 12 ന് ആരംഭിക്കും. ഡിസംബർ 19 ആണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ഡിസംബർ 20 ന് സൂക്ഷ്‌മ പരിശോധന നടക്കും. പേരുകൾ പിൻവലിക്കേണ്ട സ്ഥാനാർഥികൾക്ക് ഡിസംബർ 22 നകം അത് ചെയ്യാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
രാജസ്ഥാനിലെ 200 സീറ്റുകളിൽ കരൺപൂർ ഒഴികെയുള്ള 199ലാണ് സീറ്റുകളിലാണ് നവംബർ 25ന് വോട്ടെടുപ്പ് നടന്നത്. ഡിസംബർ മൂന്നിന് ഫലം വന്നപ്പോൾ 115 സീറ്റുകളിൽ വിജയിച്ച് ബി ജെ പി കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്തു. ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് 69 സീറ്റ് മാത്രമാണ് ലഭിച്ചത്.
Also Read:'രാജസ്ഥാനിലെ തോൽവിക്ക് കാരണം ഗെലോട്ടിന്‍റെ താന്‍ പ്രമാണിത്തം, ഹൈക്കമാന്‍ഡിനെ പോലും ഇരുട്ടില്‍ നിര്‍ത്തി'; ടിക്കാറാം മീണ ഇടിവി ഭാരതിനോട്
തീരുമാനമാകാതെ മുഖ്യമന്ത്രി പദം: രാജസ്ഥാനില്‍ അധികാരം ഉറപ്പിച്ച ബിജെപിയുടെ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. മൂന്ന് പേരുകളാണ് നിലവില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് മുന്നിലുള്ളത്. മഹന്ത് ബാബ ബാലക്‌നാഥ്, വസുന്ധര രാജെ സിന്ധ്യ, ഗജേന്ദ്ര സിങ് ഷെഖാവത് എന്നിവരില്‍ ഒരാളാകും മുഖ്യമന്ത്രിയെന്നാണ് ബിജെപി കേന്ദ്രങ്ങൾ നല്‍കുന്ന വിവരം.
യോഗിക്ക് പിന്നാലെ ബാബ:ഉത്തർപ്രദേശിനുപിന്നാലെ ഹിന്ദു സന്യാസി മുഖ്യമന്ത്രിയാകുന്ന രണ്ടാം സംസ്ഥാനമാകുമോ രാജസ്ഥാൻ? സംസ്ഥാനത്ത് വമ്പിച്ച വിജയത്തോടെ ബിജെപി അധികാരം കൈപ്പിടിയിലാക്കിയ സാഹചര്യത്തില്‍ ഏവരും ഉറ്റുനോക്കുന്നത് ആ സാധ്യതയിലേക്കാണ് (Rajastan Assembly Election 2023). രാജസ്ഥാൻ ബിജെപിയുടെ തീപ്പൊരി നേതാവും സിറ്റിങ് എംപിയും ഒരു സർവകലാശാലയുടെ ചാൻസലർ കൂടിയായ യുവസന്യാസി ബാബാ ബാലക്‌നാഥ് ആണ് ഈ സാധ്യത തുറന്നിടുന്നത് (Baba Balaknath - Firebrand Leader Of Rajasthan BJP). ഇക്കുറി തിജാര മണ്ഡലത്തിൽ (Tijara Constituency) നിന്ന് മത്സരിച്ച ബാലക്‌നാഥ് 6173 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി ഇമ്രാൻ ഖാനെ പരാജയപ്പെടുത്തിയത്.
കേരളത്തിൽ അധികം പറഞ്ഞുകേൾക്കാത്ത നേതാവാണെങ്കിലും രാജസ്ഥാൻ ബിജെപിയുടെ പ്രധാന മുഖങ്ങളിലൊന്നാണ് ബാബാ ബാലക്‌നാഥ് (Main Face of Rajasthan BJP). അൽവാർ മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് ലോക്‌സഭാംഗമാണ് ബാലക്‌നാഥ് (Lok Sabha Member From The Alwar Constituency). 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജിതേന്ദ്ര സിങ്ങിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം എംപിയായത്.
Also Read:'ഇന്ത്യ'യ്ക്ക് മതിയായി, കോൺഗ്രസിന് തോറ്റപ്പോൾ തോന്നിയ വിവേകമായി മുന്നണി യോഗം...പാളുന്നോ പ്രതിപക്ഷ സഖ്യം
ഹരിയാനയിലെ ബാബ മഷ്‌നാഥ് മഠാതിപതിയായ (Baba Mashnath Math) ബാബാ ബാലക്‌നാഥ്, റോഹ്തക് ആസ്ഥാനമായുള്ള ബാബ മഷ്‌നാഥ് സർവകലാശാലയുടെ ചാൻസലറാണ് (Chancellor of Baba Mashnath University). പാർട്ടി വിജയം കൈപ്പിടിയിലൊതുക്കുമ്പോൾ മുഖ്യമന്ത്രി പദവിയിലേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാക്കളിലൊരാൾ ബാലക്‌നാഥാണ്.