രാജസ്ഥാനിൽ 770 പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,07,554
രാജസ്ഥാനിൽ 770 പേർക്ക് കൂടി കൊവിഡ്
ജയ്പൂർ:രാജസ്ഥാനിൽ 770 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,07,554 ആയി ഉയർന്നു. ആറ് മരണങ്ങൾകൂടി സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 2,689 ആണ്. പുതിയതായി 1,142 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ആകെ 2,95,030 പേർ രോഗമുക്തി നേടിയപ്പോൾ 9,835 പേർ ചികിത്സയിൽ തുടരുന്നു.