ജയ്‌പൂര്‍ :അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ മിസോറാം ഒഴികെയുള്ള ഇടങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കോൺഗ്രസും ബിജെപിയും ശക്തമായ മത്സരമാണ് രാജസ്ഥാനില്‍ കാഴ്ചവച്ചത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷമുറപ്പിച്ച് ബിജെപി മുന്നേറുകയാണ് (Rajasthan Assembly Election Results 2023). സംസ്ഥാനത്ത് 105 സീറ്റിലാണ് ബിജെപിയുടെ മുന്നേറ്റം.
രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സിപിഎം മുന്നേറ്റം - Bhadra Rajasthan
Rajasthan Assembly Election Results 2023 : ഭദ്ര, ദുൻഗർഗർ മണ്ഡലങ്ങളില്‍ സിപിഎം മുന്നിൽ
![രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സിപിഎം മുന്നേറ്റം CPIM leads in 2 seats in Rajasthan Rajasthan Assembly Election Results 2023 രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സിപിഎം മുന്നേറ്റം Rajasthan Assembly Election Rajasthan Assembly Election 2023 Rajasthan Assembly Election results Assembly Election Results 2023 Assembly Election 2023 Bhadra Assembly Election Results 2023 ഭദ്ര ദുൻഗർഗർ Dungargarh Rajasthan Bhadra Rajasthan Dungargarh Assembly Election Results 2023](https://etvbharatimages.akamaized.net/etvbharat/prod-images/03-12-2023/1200-675-20171154-thumbnail-16x9--rajasthan-assembly-election.jpg)
CPIM leads in 2 seats in Rajasthan
Published : Dec 3, 2023, 10:42 AM IST
കോൺഗ്രസ് രാജസ്ഥാനിൽ 83 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. അതേസമയം സിപിഎം രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. രാജസ്ഥാനിലെ ഹനുമാൻഗർ ജില്ലയിലെ ഭദ്ര മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി ബൽവാൻ പൂനിയയാണ് മുന്നിൽ. ചുരു ജില്ലയിലെ ദുൻഗർഗർ മണ്ഡലത്തിലും സിപിഎം മുന്നേറ്റം തുടരുകയാണ്. ഗിർധരി ലാൽ ആണ് ഇവിടുത്തെ സിപിഎം സ്ഥാനാർഥി.