സിക്കാർ (രാജസ്ഥാൻ):നാല് വയസുള്ള കുട്ടി കുഴൽക്കിണറിൽ വീണതായി പൊലീസ്.രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ വ്യാഴാഴ്‌ചയാണ് (24.02.22) സംഭവം. കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
രാജസ്ഥാനിലെ സിക്കാറിൽ നാലുവയസുകാരൻ കുഴൽക്കിണറിൽ വീണു - സിക്കാറിൽ നാലുവയസുകാരൻ കുഴൽക്കിണറിൽ വീണു
55 അടിയിലധികം താഴ്‌ചയുള്ള മൂടിയില്ലാത്ത കുഴൽക്കിണറിലേക്കാണ് നാല് വയസുകാരൻ കാല്‍ വഴുതി വീണത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
രാജസ്ഥാൻ: സിക്കാറിൽ നാലുവയസുകാരൻ കുഴൽക്കിണറിൽ വീണു
ALSO READ:മൂന്ന് വയസുകാരൻ 200 അടിയിലേറെ താഴ്‌ചയുള്ള കുഴൽക്കിണറിൽ വീണു ; രക്ഷാപ്രവർത്തനം തുടരുന്നു
സിക്കാർ ജില്ലയിലെ ഗ്രാമത്തില്‍ 55 അടിയിലധികം താഴ്‌ചയുള്ള മൂടിയില്ലാത്ത കുഴൽക്കിണറിലേക്കാണ് നാല് വയസുകാരൻ കാല്‍ വഴുതി വീണത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സിക്കാർ അഡീഷണൽ കലക്‌ടർ ധാരാ സിംഗ് മീണ മാധ്യമങ്ങളോട് പറഞ്ഞു.