ചുരു :രാജസ്ഥാനില്‍ 25 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഭവാനി സിങ്, സുനിൽ രാജ്‌പുത് ദേവേന്ദ്ര സിങ്, വിക്രം സിങ് എന്നിവരാണ് അറസ്റ്റിലായത്. ജോലി കണ്ടെത്താൻ സഹായിക്കാമെന്ന വ്യാജേന അസം സ്വദേശിനിയെ, രാജു എന്ന സുനില്‍ ചുരുവില്‍ എത്തിയ്‌ക്കുകയായിരുന്നു.
യുവതിയ്‌ക്ക് ചുരു റെയില്‍വേ സ്റ്റേഷന്‍റെ സമീപത്തെ ഒരു കെട്ടിടത്തില്‍ താമസം ശരിപ്പെടുത്തി. തുടര്‍ന്ന്, മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു. കൃത്യത്തിനുശേഷം പ്രതികള്‍ 25 കാരിയെ മർദിച്ചു. കൈകൾ കൂട്ടിക്കെട്ടി കെട്ടിടത്തിന്‍റെ ടെറസിൽ നിന്ന് താഴേക്ക് തള്ളിയിട്ടു.