കേരളം

kerala

ETV Bharat / bharat

Raja Singhs Suspension Lifted : വിവാദ എംഎൽഎ രാജ സിങ്ങിന്‍റെ സസ്‌പെൻഷൻ പിൻവലിച്ച് ബിജെപി; തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കും - നൂപുര്‍ ശര്‍മ

Raja Singh Contest Again: പ്രവാചക നിന്ദയുടെ പേരില്‍ വിവാദത്തിലായ മറ്റൊരു ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് പുറത്തിറക്കിയ വീഡിയോയിലാണ് രാജ സിങ് വിവാദമായ പരാമർശങ്ങൾ നടത്തിയത്. പിന്നാലെ പാർട്ടി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

Etv Bharat BJP revokes suspension of MLA Raja Singh ahead of Telangana elections  Raja Singhs Suspension Lifted  K Raja Singh  BJP MLA Who Blasphemed the Prophet  രാജ സിങ് പ്രവാചക നിന്ദ  Raja Singh Contest Again  നൂപുര്‍ ശര്‍മ  രാജ സിംങിനെ തിരിച്ചെടുത്ത് ബിജെപി
Raja Singhs Suspension Lifted - BJP MLA Who Blasphemed the Prophet Will Contest Again

By ETV Bharat Kerala Team

Published : Oct 22, 2023, 2:35 PM IST

Updated : Oct 23, 2023, 6:15 AM IST

ന്യൂഡൽഹി : പ്രവാചക നിന്ദയുടെ പേരിൽ സസ്പെൻഷനിലായിരുന്ന തെലങ്കാന എംഎല്‍എ ടി രാജ സിങ്ങിനെ തിരിച്ചെടുത്ത് ബിജെപി. രാജ നൽകിയ കാരണം കാണിക്കൽ നോട്ടിസ് തൃപ്‌തികരമായതിനാലാണ് സസ്‌പെൻഷൻ പിൻവലിച്ചത്. തെലങ്കാനയിലെ ഏക ബിജെപി എംഎൽഎ ആണ് ഓൾഡ് സിറ്റിയിലെ ഗോശാലമഹൽ മണ്ഡലത്തിൽനിന്നുള്ള രാജ സിങ്. മണ്ഡലത്തിൽ വലിയ സാന്നിധ്യമുള്ള ലോധ സമുദായത്തിൽ നിന്നുള്ള രാജ ഒരേ സീറ്റിൽ നിന്ന് രണ്ട് തവണ (2014, 2018) ബിജെപി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു.

അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇക്കുറിയും രാജ മത്സരിക്കുന്നുണ്ട്. രാജയുടെ പേരുള്ള സ്ഥാനാർഥി പട്ടിക പുറത്തുവിടുന്നതിന് തൊട്ടു മുൻപാണ് സസ്‌പെൻഷൻ പിൻവലിച്ചത്. ബിജെപി കേന്ദ്ര അച്ചടക്ക സമിതി അംഗം സെക്രട്ടറി ഓം പഥക് രാജയുടെ സസ്‌പെൻഷൻ പിൻവലിച്ചതായി നോട്ടീസ് നൽകി. 'നിങ്ങളുടെ മറുപടിയും വിശദീകരണവും കമ്മിറ്റി പരിഗണിച്ചു. നിങ്ങളുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സസ്പെൻഷൻ ഉടൻ പിൻവലിക്കാൻ കമ്മിറ്റി തീരുമാനിച്ചു' -സസ്‌പെൻഷൻ പിൻവലിച്ച നോട്ടിസിൽ ഓം പഥക് വ്യക്തമാക്കി.

ബിജെപി തന്‍റെ സസ്​പെൻഷൻ പിൻവലിച്ച് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് രാജ സിങ് നേരത്തെ പറഞ്ഞിരുന്നു. ബിജെപി തന്‍റെ സസ്‌പെൻഷൻ പിൻവലിക്കേണ്ടെന്ന് തീരുമാനിച്ചാൽ ഒരു സെക്കുലർ പാർട്ടിയിലും ചേരില്ലെന്നും, ഹിന്ദു രാഷ്ട്രത്തിനായി തന്നെ പ്രവർത്തിക്കുമെന്നുമാണ് അദ്ദേഹം അന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് രാജ സിങ് പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശം നടത്തിയത്. പ്രവാചക നിന്ദയുടെ പേരില്‍ വിവാദത്തിലായ മറ്റൊരു ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് പുറത്തിറക്കിയ 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് രാജ വിവാദമായ പരാമർശങ്ങൾ നടത്തിയത്. പിന്നാലെ, മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153 എ, 295, 505 വകുപ്പുകൾ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും, ഏതാനും മാസം ജയിൽവാസം അനുഭവിക്കുകയും ചെയ്‌തു.

ബിജെപിയുടെ ഭരണഘടന ലംഘിച്ചു:ബിജെപിനിലപാടിന് വിരുദ്ധമായാണ് രാജ സിങ്ങിന്‍റെ പരാമർശമെന്ന് കാട്ടിയാണ് ഓഗസ്റ്റിൽ കേന്ദ്ര നേതൃത്വം അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‌തത്‌. 'നിങ്ങൾ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. ഇത് ഭാരതീയ ജനതാ പാർട്ടിയുടെ ഭരണഘടന 25.10 (എ) ചട്ടത്തിന്‍റെ വ്യക്തമായ ലംഘനമാണ്. വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണ്ടതിനാല്‍, താങ്കളെ പാർട്ടിയിൽ നിന്നും, വഹിക്കുന്ന ചുമതലകളില്‍ നിന്നും പുറത്താക്കിയിരിക്കുന്നു. ഈ നടപടി ഉടന്‍ പ്രാബല്യത്തിൽ വരും. ഇക്കാര്യം നിങ്ങളെ അറിയിക്കാൻ എനിക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ഈ നോട്ടിസ് ലഭിച്ച തീയതി മുതൽ 10 ദിവസത്തിനുള്ളിൽ വിഷയത്തില്‍ വിശദീകരണം നല്‍കണം. നിങ്ങളുടെ വിശദമായ മറുപടി 2022 സെപ്റ്റംബർ രണ്ടിന് മുന്‍പ് ലഭിക്കണം' -അച്ചടക്ക സമിതി തലവൻ ഓം പഥക് അന്ന് അയച്ച കത്തിൽ കുറിച്ചു.

Also Read: പ്രവാചക നിന്ദയില്‍ അറസ്റ്റ്, തെലങ്കാനയിലെ എംഎൽഎയെ സസ്‌പെന്‍ഡ് ചെയ്‌ത് ബിജെപി

Last Updated : Oct 23, 2023, 6:15 AM IST

ABOUT THE AUTHOR

...view details