കേരളം

kerala

ETV Bharat / bharat

Raj Kundra hints at next phase വേർപിരിയൽ പോസ്‌റ്റിന് പിന്നാലെ പുതിയ പോസ്‌റ്റ്; യാത്രയുടെ അടുത്ത ഘട്ടത്തെ കുറിച്ച് സൂചന നൽകി രാജ് കുന്ദ്ര - UT69 trailer

Raj Kundra social media post വേര്‍പിരിയല്‍ പോസ്‌റ്റിനോട് പ്രതികരിച്ച് രാജ് കുന്ദ്ര. തന്‍റെ ഭാര്യ ശില്‍പ ഷെട്ടിയോടല്ല രാജ് കുന്ദ്ര വിടപറഞ്ഞത്.

Raj Kundra separation post  Raj Kundra  Raj Kundra hints at next phase  രാജ് കുന്ദ്ര  രാജ് കുന്ദ്രയുടെ വേര്‍പിരിയല്‍ പോസ്‌റ്റ്  രാജ് കുന്ദ്രയുടെ പുതിയ പോസ്‌റ്റ്  ശില്‍പ ഷെട്ടി  UT69  UT69 release  UT69 trailer  പോസ്‌റ്റിനോട് പ്രതികരിച്ച് രാജ് കുന്ദ്ര
Raj Kundra hints at next phase

By ETV Bharat Kerala Team

Published : Oct 20, 2023, 6:03 PM IST

ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ്‌ കുന്ദ്രയുടെ വേര്‍പിരിയല്‍ പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു (Raj Kundra separation post). 'ഞങ്ങള്‍ വേര്‍പിരിഞ്ഞു' -എന്ന് തുടങ്ങുന്ന കുറിപ്പ് രാജ് കുന്ദ്ര എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചതോടെ ശില്‍പ ഷെട്ടിയുമായി കുന്ദ്ര വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു (Raj Kundra social media post).

വാര്‍ത്തകള്‍ അതിരു കടന്നപ്പോള്‍ തന്‍റെ വേര്‍പിരിയല്‍ പോസ്‌റ്റിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജ് കുന്ദ്ര. ഇതോടെ സോഷ്യല്‍ മീഡിയയുടെ ഊഹാപോഹങ്ങള്‍ക്ക് വിരാമം കുറിച്ചിരിക്കുകയാണ്. തന്‍റെ ഭാര്യ ശില്‍പ ഷെട്ടിയോടല്ല രാജ് കുന്ദ്ര വിടപറഞ്ഞത്. താന്‍ നാളിത്രയും അണിഞ്ഞിരുന്ന മുഖം മൂടിമൂടികളോടാണ് വിട പറഞ്ഞതെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോയാണ് കുന്ദ്ര തന്‍റെ എക്‌സില്‍ പങ്കുവച്ചിരിക്കുന്നത് (Raj Kundra hints at next phase).

Also Read:ശിൽപ ഷെട്ടി- റിച്ചാർഡ് ഗാരെ ചുംബന വിവാദം; പ്രവർത്തിയിൽ അശ്ലീലമില്ല, മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ശരിവച്ച് സെഷൻസ് കോടതി

കഴിഞ്ഞ രണ്ട് വർഷമായി തന്നെ സംരക്ഷിച്ച തന്‍റെ മുഖംമൂടികളോട് രാജ് കുന്ദ്ര നന്ദി അറിയിക്കാനും മറന്നില്ല. അതോടൊപ്പം തന്‍റെ യാത്രയുടെ അടുത്ത ഘട്ടത്തെ കുറിച്ച് പ്രഖ്യാപിക്കുകയും ചെയ്‌തു. UT69 എന്ന ഹാഷ്‌ടാഗോടു കൂടിയാണ് രാജ്‌ കുന്ദ്രയുടെ പോസ്‌റ്റ്.

'മാസ്‌ക്കുകളോട് വിടവാങ്ങല്‍.. …ഇപ്പോൾ വേർപിരിയാനുള്ള സമയമായി! കഴിഞ്ഞ രണ്ട് വർഷമായി എന്നെ സംരക്ഷിച്ചതിന് നന്ദി. എന്‍റെ യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് #UT69' -ഇപ്രകാരമാണ് രാജ് കുന്ദ്രയുടെ പുതിയ പോസ്‌റ്റ്.

മാസങ്ങൾക്ക് ശേഷം കുന്ദ്ര തന്‍റെ മുഖം ആദ്യമായി വെളിപ്പെടുത്തി. നീലച്ചിത്ര നിര്‍മാണ കേസില്‍ 2021ല്‍ രാജ് കുന്ദ്ര അറസ്‌റ്റിലായത് മുതല്‍ പൊതുസ്ഥലത്ത് അദ്ദേഹം സ്ഥിരമായി മുഖംമൂടി ധരിച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ പുതിയ ചിത്രമായ UT69ന്‍റെ തിരക്കിലാണിപ്പോള്‍ കുന്ദ്ര.

രാജ് കുന്ദ്രയുടെ ആദ്യ ചിത്രമാണ് UT69. സിനിമയുടെ ട്രെയിലര്‍ റിലീസിന് പിന്നാലെയാണ് രാജ് കുന്ദ്രയുടെ സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍. രാജ് കുന്ദ്രയുടെ യഥാര്‍ഥ ജീവിതം പറയുന്ന UT69ല്‍ അദ്ദേഹം തന്നെയാണ് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നതും. കുന്ദ്രയുടെ ജയിൽ കാലത്തെ അനുഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം. നവംബര്‍ 3നാണ് ചിത്രം റിലീസിനെത്തുക.

അതോസമയം UT69 ട്രെയിലർ ലോഞ്ചിംഗിനിടെ (UT69 trailer launch) രാജ് കുന്ദ്ര മാധ്യമങ്ങളുമായി സംവദിച്ചിരുന്നു. തന്‍റെ സിനിമയെ കുറിച്ചുള്ള ആശയം ശില്‍പ ഷെട്ടിയുമായി പങ്കുവച്ച കാര്യവും ട്രെയിലര്‍ ലോഞ്ചിനിടെ രാജ് കുന്ദ്ര വെളിപ്പെടുത്തി. ഇതേ കുറിച്ചുള്ള ആശയം ശില്‍പ ഷെട്ടിയോട് പറഞ്ഞപ്പോള്‍, അവള്‍ക്ക് ആദ്യം ഇതേകുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും പിന്നീട് തന്നെ പിന്തുണച്ചുവെന്നും രാജ് കുന്ദ്ര വ്യക്തമാക്കി. 2009ലായിരുന്നു രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും തമ്മിലുള്ള വിവാഹം. വിയാന്‍, സമീഷ എന്നിവരാണ് മക്കള്‍.

Also Read:We Have Separated Says Raj Kundra: 'ഞങ്ങൾ വേർപിരിഞ്ഞു': ശില്‍പ ഷെട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് രാജ് കുന്ദ്ര? പോസ്‌റ്റ് വൈറല്‍

ABOUT THE AUTHOR

...view details