കേരളം

kerala

ETV Bharat / bharat

മുംബൈയിൽ വീണ്ടും മഴ

തുടർച്ചയായി പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതായി ഇതുവരെ റിപ്പോർട്ടുകൾ ചെയ്തിട്ടില്ല.

മുംബൈയിൽ വീണ്ടും മഴ  മുംബൈ മഴ  മുംബൈയിൽ കനത്ത മഴ  Mumbai Rain  Rains resume in Mumbai  Mumbai latest news
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുംബൈയിൽ വീണ്ടും മഴ

By

Published : Jun 16, 2021, 12:00 PM IST

Updated : Jun 16, 2021, 12:50 PM IST

മുംബൈ: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുംബൈയിൽ വീണ്ടും മഴ. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഇന്ത്യ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

സബർബൻ ട്രെയിൻ സർവീസുകളും ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബിഇഎസ്‌ടി) ബസുകളും ഇതുവരെ തടസമില്ലാതെ പ്രവർത്തിക്കുന്നതായും അധികൃതർ പറഞ്ഞു.

മുംബൈയുടെ തീരപ്രദേശത്ത് 28.55 മില്ലിമീറ്ററും കിഴക്കൻ പ്രാന്തപ്രദേശത്ത് 19 മില്ലീമീറ്ററും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 17.52 മില്ലിമീറ്റർ മഴയും ലഭിച്ചതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.

ALSO READ:ഇന്ത്യയിൽ 62,224 പേർക്ക് കൊവിഡ് ; 2542 കൊവിഡ് മരണം

അതേസമയം തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതായി ഇതുവരെ റിപ്പോർട്ടുകൾ ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ച മുംബൈയിൽ പെയ്‌ത മഴയിൽ നഗരത്തിലെ ട്രെയിൻ, ബസ് സർവീസുകൾ തടസ്സപ്പെട്ടു. മിക്ക താഴ്ന്ന പ്രദേശങ്ങളിലും വെളളം കയറിയിരുന്നു.

മുംബൈയിൽ വീണ്ടും മഴ
Last Updated : Jun 16, 2021, 12:50 PM IST

ABOUT THE AUTHOR

...view details