കേരളം

kerala

ETV Bharat / bharat

ഇടിമിന്നല്‍, കനത്ത മഴ, അഞ്ച് മരണം, തമിഴ്‌നാട്ടിലെ പത്ത് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

Chennai MeT Predicts Moderate Rainfall: തമിഴ്‌നാട്ടിലെ പത്ത് ജില്ലകളില്‍ ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

Chennai Rain  CYCLONE MICHAUNG  MACHLIPATTANAM AND NELLORE MICHAUG LANDED  Rain Alert In Chennai  Thunderstorm Alert In Tamil Nadu  Chennai Rain Deaths  CYCLONE MICHAUNG Latest News  ചെന്നൈ മഴ  മിഷോങ് ചുഴലിക്കാറ്റ് ചെന്നൈ  തമിഴ്‌നാട് മഴ നാശനഷ്‌ടം
chennai-met-predicts-moderate-rainfall-thunderstorms-in-10-districts-of-tamil-nadu

By ETV Bharat Kerala Team

Published : Dec 5, 2023, 6:52 AM IST

Updated : Dec 5, 2023, 11:46 AM IST

തമിഴ്‌നാട്ടില്‍ ശക്തമായ മഴ

ചെന്നൈ:തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ മരണം അഞ്ചായി. പത്ത് ജില്ലകളില്‍ ചൊവ്വാഴ്ച രാവിലെ കനത്ത മഴയ്ക്കും ഇടിമിന്നലും സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു (Rain Alert In Chennai). തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, റാണിപേട്ട്, വെല്ലൂര്‍ ജില്ലകളിലാണ് വ്യാപകമായ മഴയ്ക്ക് സാധ്യത. തിരുപട്ടൂര്‍, തിരുവണ്ണാമലൈ, വില്ലുപുരം, കന്യാകുമാരി ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളിലും മഴയുണ്ടാകും (Thunderstorm Alert In Tamil Nadu).

മിഷോങ് ചുഴലിക്കാറ്റ് (Cyclone Michaung) തീവ്രചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. ഇന്ന് (ഡിസംബര്‍ 5) രാവിലെയോടെ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്ച്ലി പട്ടണത്തിനുമിടയില്‍ കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ നിരീക്ഷണം. തെക്കന്‍ ആന്ധ്രാപ്രദേശിലും വടക്കന്‍ തമിഴ്നാട് തീരങ്ങളിലും ചുഴലിക്കാറ്റിന്‍റെ പ്രഭാവമുണ്ടാകും.

ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനം സുസജ്ജമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. ചെന്നൈ വിമാനത്താവളം രാവിലെ ഒന്‍പത് വരെ പൂര്‍ണമായും അടച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 162 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

ഇന്നലെ (ഡിസംബര്‍ 4) രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. വല്ലാജ് റോഡ്, മൗണ്ട് റോഡ്, അണ്ണാ സാലൈ, ചെപ്പോക്ക്, തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്. മറീന ബീച്ചിലും വെള്ളം കയറിയിട്ടുണ്ട്.

വെള്ളക്കെട്ടിനെ തുടര്‍ന്ന് മൗണ്ട് റോഡ്-സ മറീനബീച്ച് റോഡില്‍ ഗതാഗതം നിരോധിച്ചു. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

സ്വകാര്യ സ്ഥാപനങ്ങൾ വർക്ക്‌ ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.

വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ചെന്നൈ നഗരത്തിൽ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി റദ്ദാക്കുകയും ചെയ്തു.

ALSO READ; പെയ്‌തൊഴിയാതെ മഴ, ചെന്നൈയില്‍ പ്രതിസന്ധി രൂക്ഷം; 4 ജില്ലകളില്‍ നാളെ അവധി

Last Updated : Dec 5, 2023, 11:46 AM IST

ABOUT THE AUTHOR

...view details