ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. രാജ്യതലസ്ഥാനത്തെ വിവിധയിടങ്ങളിലും ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ ജൂലൈ 27ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നോര്‍ത്ത്-വെസ്റ്റ് ഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, സൗത്ത് ഡല്‍ഹി, സൗത്ത്-വെസ്റ്റ് ഡല്‍ഹി, ഗുരുഗ്രാം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും അടുത്ത 22 മണിക്കൂര്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു.