കേരളം

kerala

ETV Bharat / bharat

ഡൽഹിയിലേക്കുള്ള രണ്ടാമത്തെ ഓക്‌സിജൻ എക്‌സ്പ്രസ് നാളെ എത്തിച്ചേരും

ആറ് ടാങ്കറുകളിലാണ് ഓക്‌സിജൻ എത്തിക്കുക. ഓരോ ടാങ്കറിലെയും ഓക്സിജന്‍റെ ആകെ ഭാരം 20.03 ടൺ ആണ്.

indian railways provides oxygen oxygen express oxygen express in delhi ഓക്‌സിജൻ എക്‌സ്പ്രസ് ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ Liquid Medical Oxygen Indian Railway Oxygen Express
ഡൽഹിയിലേക്കുള്ള രണ്ടാമത്തെ ഓക്‌സിജൻ എക്‌സ്പ്രസ് നാളെ എത്തിച്ചേരും

By

Published : May 1, 2021, 6:53 PM IST

ന്യൂഡൽഹി:പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ നിന്ന് ആറ് ടാങ്കറുകളിൽ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി ഇന്ത്യൻ റെയിൽ‌വേയുടെ ഡൽഹിയിലേക്കുള്ള രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ് ഞായറാഴ്‌ചയോടെ എത്തിച്ചേരും.

ആറ് ടാങ്കറുകളുള്ള ഈ ഓക്സിജൻ സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച ഉച്ചയ്ക്ക് ദുർഗാപൂരിനടുത്തുള്ള കണ്ടെയ്നർ കോർപ്പറേഷൻ ടെർമിനലിൽ നിന്ന് പുറപ്പെട്ടു. സിംഗപ്പൂരിൽ നിന്ന് ഇന്ത്യൻ വ്യോമസേന എത്തിച്ച ക്രയോജനിക് ടാങ്കുകളാണ് ഈ ട്രെയിനിൽ എത്തിക്കുന്നത്. ഓരോ ടാങ്കറിലെയും ഓക്സിജന്‍റെ ആകെ ഭാരം 20.03 ടൺ ആണ്.

READ MORE:ഓക്‌സിജൻ പ്രതിസന്ധി പരിഹരിക്കാൻ ഓക്സിജൻ ഓൺ വീൽസ് പദ്ധതിയുമായി മഹീന്ദ്ര ഗ്രൂപ്പ്

മൂന്ന് ടാങ്കറുകളിലായി 47.11 മെട്രിക് ടൺലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി രണ്ട് ട്രെയിനുകൾ ഇന്ന് ഹരിയാനയിൽ എത്തിച്ചേരും. രണ്ട് ടാങ്കറുകളിൽ ഏകദേശം 32 മെട്രിക് ടൺ ഓക്സിജനുമായി മറ്റൊരു ട്രെയിൻ അങ്കുളിൽ നിന്ന് ഫരീദാബാദിലേക്കുള്ള യാത്രയിലാണെന്നും റെയിൽവേ അറിയിച്ചു.

ABOUT THE AUTHOR

...view details