ന്യൂഡല്‍ഹി: റെയില്‍വെയുടെ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം (പിആര്‍എസ്) നവംബര്‍ 21 വരെ രാത്രി ആറ് മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല. റെയില്‍വേയുടെ സര്‍വീസുകള്‍ കൊവിഡിന് മുന്‍പത്തെ സാഹചര്യത്തിലേക്ക് ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
നവംബര്‍ 14 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ രാത്രി പതിനൊന്നര മുതല്‍ രാവിലെ അഞ്ചര വരെയാണ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുക. ഈ ആറ് മണിക്കൂറില്‍ ടിക്കറ്റ് റിസര്‍വേഷന്‍, ബുക്കിങ്, റദ്ദാക്കല്‍, വിവരാന്വേഷണം തുടങ്ങിയ സേവനങ്ങളൊന്നും ലഭ്യമാകില്ല.
സിസ്റ്റം ഡാറ്റ അപ്പ്ഗ്രേഡ് ചെയ്യാനും പുതിയ ട്രെയിന്‍ നമ്പറുകള്‍ അപ്പ്ഡേറ്റ് ചെയ്യാനുമാണ് റിസര്‍വേഷന്‍ സംവിധാനം നിര്‍ത്തിവയ്ക്കുന്നതെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സേവനം നിര്‍ത്തിവയ്ക്കുന്ന നേരത്ത് പുറപ്പെടുന്ന ട്രെയിനുകളുടെ റിസര്‍വേഷന്‍ മുന്‍കൂട്ടി ചാര്‍ട്ട് ചെയ്യും. പിആര്‍സ് സേവനങ്ങള്‍ ഒഴികെയുള്ള 139 സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാകില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മെയില്‍, എക്‌സ്‌പ്രസ് ട്രെയിനുകളുടെ സ്‌പെഷ്യല്‍ ടാഗ് ഒഴിവാക്കി കൊവിഡിന് മുന്‍പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങുമെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ പ്രഖ്യാപിച്ചിരുന്നു.
Read more: ട്രെയിനുകളുടെ സ്‌പെഷ്യല്‍ ടാഗ് ഒഴിവാക്കും, കൊവിഡിന് മുന്‍പുള്ള നിരക്കിലേക്ക് മടങ്ങാനൊരുങ്ങി റെയില്‍വേ