കേരളം

kerala

ETV Bharat / bharat

കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വെയും: അസമില്‍ 1500 കോച്ചുകളെത്തിക്കും - കൊവിഡ്

ഓക്സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ റെയില്‍വേ കോച്ചുകള്‍ കൊവിഡ് സെന്‍ററായി ഉപയോഗിക്കുമെന്ന് ഹിമാന്ത ബിശ്വാസ് റാവു

കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേയും: അസമില്‍ 1500 കോച്ചുകളെത്തിക്കും Railways offered 1500 coaches equipped with oxygen cylinders for Covid Treatment in Assam: Health Minister Railways Covid Treatment in Assam oxygen cylinders for Covid Treatment കൊവിഡ് ഇന്ത്യന്‍ റെയില്‍വേRailways offered 1500 coaches equipped with oxygen cylinders for Covid Treatment in Assam: Health Minister Railways Covid Treatment in Assam oxygen cylinders for Covid Treatment കൊവിഡ് ഇന്ത്യന്‍ റെയില്‍വേ
കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേയും: അസമില്‍ 1500 കോച്ചുകളെത്തിക്കും

By

Published : May 5, 2021, 5:28 PM IST

ഗുവാഹത്തി: ഇന്ത്യന്‍ റെയില്‍വേ ഓക്സിജന്‍ സിലിണ്ടറുകളടങ്ങിയ 1500 കോച്ചുകള്‍ വാഗ്ദാനം ചെയ്തതായി അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വാസ് റാവു. ഓക്സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഈ കോച്ചുകള്‍ കൊവിഡ് സെന്‍ററായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനും ആരോഗ്യമന്ത്രി നന്ദി അറിയിച്ചു.

Also Read:ഡല്‍ഹിയിലേക്ക് ഓക്സിജനുമായി ഇന്ത്യന്‍ റെയില്‍വേ

കോച്ചുകളുടെ ചിത്രങ്ങളും മന്ത്രി പങ്കുവച്ചിട്ടുണ്ട്. മുന്‍പും ഇത്തരത്തില്‍ കൊവിഡ് രോഗികള്‍ക്കായി റെയില്‍വേ കോച്ചുകള്‍ വിട്ടു നല്‍കിയിരുന്നു. മഹാരാഷ്ടയില്‍ 4,002 കോച്ചുകളും, 800 കോച്ചുകള്‍ ഡല്‍ഹിക്കായും നല്‍കിയിരുന്നു. ആശുപത്രി കിടക്കകളും, വെന്‍റിലേറ്ററുകളും അടങ്ങിയ എല്ലാ സൗകര്യങ്ങളും കോച്ചുകളില്‍ ലഭ്യമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 29,407 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,583 പുതിയ കേസുകളും 41 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

ABOUT THE AUTHOR

...view details