കേരളം

kerala

ETV Bharat / bharat

ട്രെയിനുകൾ വൈകിയോടിയാൽ റെയിൽവേ യാത്രക്കാരന് നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി - എം ആർ ഷാ

ട്രെയിനുകൾ വൈകിയോടുന്ന കാരണം തെളിവുസഹിതം വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ റെയിൽവേ യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്നാണ് സുപ്രീം കോടതി വിധി

സുപ്രീം കോടതി  ട്രെയിൻ  റെയിവേ  Railways  Indian Railway  Supreme Court  സഞ്ജയ്‌ ശുക്ല  ജമ്മു  വെസ്റ്റേൺ റെയിൽവേ  എം ആർ ഷാ  അനിരുദ്ധ ബോസ്
ട്രെയിനുകൾ വൈകിയോടിയാൽ റെയിവേ യാത്രക്കാരന് നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

By

Published : Sep 9, 2021, 8:06 AM IST

Updated : Sep 9, 2021, 1:51 PM IST

ന്യൂഡൽഹി:വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ട്രെയിനുകൾ വൈകിയോടിയാൽ റെയിവേ യാത്രക്കാർക്ക് നഷ്‌ട പരിഹാരം നൽകണമെന്ന് സുപ്രീം കോടതി. 2016ൽ ജമ്മുവിലേക്കുള്ള യാത്രക്കിടെ ട്രെയിൻ നാല് മണിക്കൂർ വൈകി എന്നും ഇതിനാൽ ശ്രീനഗറിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റ് നഷ്ടപ്പെട്ടു എന്നും ചൂണ്ടിക്കാട്ടി സഞ്ജയ്‌ ശുക്ല എന്ന യാത്രക്കാരന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

2016ൽ പരാതിക്കാരൻ കയറിയ ട്രെയിൻ ജമ്മുവിലെ തവി സ്റ്റേഷനിൽ നാല് മണിക്കൂർ വൈകിയാണ് എത്തിയത്. അതിനാൽ നേരത്തെ ബുക്ക് ചെയ്‌തിരുന്ന ഫ്ലൈറ്റ് നഷ്ടപ്പെട്ടു. ജമ്മുവിൽ നിന്ന് ടാക്‌സിയിലാണ് ഇവർ ശ്രീനഗറിലേക്ക് യാത്ര ചെയ്‌തത്. തുടർന്ന് ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു.

യാത്രാക്കാരുടെ അവകാശം ഭരണകൂടത്തിന്‍റെ കാരുണ്യത്തിലാകാൻ പാടില്ലെന്ന് പറഞ്ഞ കോടതി കുടുംബത്തിന് 30000 രൂപ നഷ്ടപരിഹാരം നൽകാൻ വെസ്റ്റേൺ റെയിൽവേയോട് നിർദ്ദേശിച്ചു. ടാക്സി ചെലവുകൾക്ക് 15,000, മറ്റ് ബുക്കിങ് ചെലവുകൾക്ക് 10,000 രൂപ, മാനസിക വേദനയ്ക്കും വ്യവഹാരങ്ങൾക്കും 5,000 രൂപ എന്നിങ്ങനെയാണ് നഷ്‌ടപരിഹാരം വിധിച്ചത്.

ALSO READ :ദേശീയ പാതയിൽ മീറ്ററുകളോളം ദൂരത്തിൽ ഗർഭനിരോധന ഉറകൾ; ഉറവിടം നിഗൂഢം

ട്രെയിനുകൾ വൈകി ഓടുന്നതിന് നിരവധി കാരണങ്ങൾ ഉണ്ടാകും. എന്നാൽ അത് തെളിവ് സഹിതം വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ റെയിൽവേ ഉത്തരവാദിത്തം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്നും കോടതി അറിയിച്ചു. കൂടാതെ യാത്രക്കാരുടെ സമയം വിലപ്പെട്ടതാണെന്നും കോടതി കൂട്ടിച്ചേർത്തു. ജസ്റ്റിസുമാരായ എം ആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

Last Updated : Sep 9, 2021, 1:51 PM IST

ABOUT THE AUTHOR

...view details