ന്യൂഡൽഹി: ചരക്ക് കൂലിക്കുള്ള ഓൺലൈൻ പണമടയ്ക്കല്‍ സംവിധാനത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി റെയിൽവേ മന്ത്രാലയം. എസ്.ബി.ഐയുടെ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി ചരക്ക് വാണിജ്യ വികസന (എഫ്.ബി.ഡി) പോർട്ടലിലൂടെ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
ചരക്ക് കൂലി ഓൺലൈൻ സംവിധാനത്തിന് നിര്‍ദേശവുമായി റെയില്‍വേ - ന്യൂഡൽഹി
എസ്.ബി.ഐയുടെ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി ചരക്ക് വാണിജ്യ വികസന (എഫ്.ബി.ഡി) പോർട്ടലിലൂടെ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രീമിയം ചാർജ്, വാഗൺ രജിസ്ട്രേഷൻ ഫീസ്, ഡെമറേജ്, വാർഫേജ്, സൈഡിംഗ് ചാർജ് തുടങ്ങിയവയ്ക്കും ചരക്ക് ശേഖരണത്തിനും മറ്റും ഈ സൗകര്യം നൽകും. ഉപഭോക്താവ് ഓൺലൈൻസൗകര്യം നേടാൻ തയ്യാറാണെങ്കിൽ എഫ്.ബി.ഡി പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ജൂൺ ഒന്നുമുതലാണ് ഈ സംവിധാനം നിലവിൽ വരിക.
റെയിൽവേ കുടിശ്ശിക അടയ്‌ക്കാനുള്ള ബാധ്യത ഉപഭോക്താക്കൾക്കുണ്ടെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. നെറ്റ് ബാങ്കിംഗ് / ആർ.ടി.ജി.എസ് / നെഫ്റ്റ്, ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ് / യു.പി.ഐ തുടങ്ങിയവയില്‍ ഓൺലൈൻ പേയ്‌മെന്റ് ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.