ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലയ്ക്കുന്ന രണ്ടാം കൊവിഡ് തരംഗം നേരിടാന്‍ 64,000 കൊവിഡ് കെയര്‍ കിടക്കകളൊരുക്കിയതായി റെയില്‍വേ. 4,000ത്തോളം ട്രെയിന്‍ ബോഗികളാണ് കൊവിഡ് ഐസൊലേഷന്‍ കിടക്കകളൊരുക്കാന്‍ റെയില്‍വേ വിട്ടുനല്‍കിയത്. കൊവിഡ് അതിവ്യാപനം നേരിടുന്ന ഡല്‍ഹിയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും മാത്രം ഒമ്പത് റെയില്‍വേ സ്റ്റേഷനുകളിലായി 2,670 കൊവിഡ് കിടക്കകള്‍ റെയില്‍വേ സജ്ജമാക്കിയിട്ടുണ്ട്.
രണ്ടാം തരംഗത്തിലും കൊവിഡ് കോച്ചുകളുമായി റെയില്‍വേ - കൊവിഡ് വാര്‍ത്തകള്‍
കൊവിഡ് അതിവ്യാപനം നേരിടുന്ന ഡല്‍ഹിയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും മാത്രം ഒമ്പത് റെയില്‍വേ സ്റ്റേഷനുകളിലായി 2,670 കൊവിഡ് കിടക്കകള്‍ റെയില്‍വേ സജ്ജമാക്കിയിട്ടുണ്ട്.
കൂടുതല്‍ വായനയ്ക്ക്:കൊവിഡ് അതിവ്യാപനം : കര്‍ണാടകയില്‍ രണ്ടാഴ്ച കര്‍ഫ്യൂ
ഡല്‍ഹിയില്‍ സര്‍ക്കാര്‍ ആവശ്യപ്രകാരം 75 കോച്ചുകളിലായി 1,200 കിടക്കകളാണൊരുക്കിയിട്ടുള്ളത്. ഇതില്‍ 50 ബോഗികള്‍ ഷാകുര്‍ബസ്തി സ്റ്റേഷനിലും 25 ബോഗികള്‍ ആനന്ദ് വിഹാര്‍ സ്റ്റേഷനിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഷാകുര്‍ബസ്തി സ്റ്റേഷനില്‍ നിലവില്‍ അഞ്ച് രോഗികളാണ് ചികിത്സയിലുള്ളത്. ഇതേ സ്റ്റേഷനില്‍ കഴിഞ്ഞ തവണ 857 രോഗികളെ പ്രവേശിപ്പിച്ചിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ 292 കിടക്കകളുള്ള 20 കോച്ചുകളും മഹാരാഷ്ട്രയിലെ നാന്ദ്രുബാറില്‍ 326 കിടക്കകളുള്ള 24 കോച്ചുകളും ഉത്തര്‍പ്രദേശിലെ അഞ്ച് സ്റ്റേഷനുകളിലായി ആകെ 800 കിടക്കകളും റെയില്‍വേ സജ്ജീകരിച്ചിട്ടുണ്ട്.