ന്യൂഡൽഹി:കൊവിഡ് പോരാട്ടത്തില്‍ കെത്താങ്ങായി ഇന്ത്യൻ റെയില്‍വെ. 76 ടാങ്കറുകളിലായി 1125 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) ആണ് ട്രെയിൻ മാര്‍ഗം വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചത്. 20 ഓക്സിജൻ എക്സ്പ്രസുകളാണ് ഇതുവരെ വിവിധ സംസ്ഥാനങ്ങൾക്ക് ഓക്സിജൻ എത്തിച്ച് നില്‍കിയത്. നിലവില്‍ ഏഴ് ഓക്സിജൻ എക്സ്പ്രസുകൾ 27 ടാങ്കറുകളിലായി 422 മെട്രിക് ടൺ എൽഎംഒയുമായി യാത്രക്ക് തയാറായി നില്‍ക്കുകയാണെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഓക്സിജൻ ആവശ്യപ്പെടുന്ന സംസ്ഥാനങ്ങൾക്ക് കഴിയുന്നത്ര വേഗത്തില്‍ എൽഎംഒ എത്തിക്കാനുള്ള ശ്രമമാണ് ഇന്ത്യൻ റെയിൽവേ നടത്തുന്നത്.
മെയ് നാലിന് ദേശീയ തലസ്ഥാനത്ത് എത്തുന്ന തരത്തില്‍ 120 മെട്രിക് ടൺ എൽഎംഒ വഹിച്ചുകൊണ്ട് ഡല്‍ഹിയിലെക്കുള്ള മൂന്നാമത്തെ ഓക്സിജൻ എക്സ്പ്രസ് ദുർഗാപൂരിൽ നിന്ന് യാത്ര തിരിച്ചതായും തെലങ്കാനയിലെക്കുള്ള രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ് 60.23 മെട്രിക് ടൺ എൽഎംഒയുമായി ആംഗുലിൽ നിന്ന് പുറപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.